വീട്ടിൽ സ്റ്റോക്ക് ചെയ്തത് 125,000 യൂറോയുടെ കഞ്ചാവും കൊക്കെയ്‌നും മയക്കുമരുന്ന് ഗുളികകളും; ഡബ്ലിനിൽ മദ്ധ്യവയസ്കൻ അറസ്റ്റിൽ

ഡബ്ലിനിലെ വീട്ടില്‍ നിന്നും 125,000 യൂറോ വിലവരുന്ന മയക്കുമരുന്ന് പിടിച്ചെടുത്ത് ഗാര്‍ഡ. ഡബ്ലിനിലെ Ringsend-ലുള്ള വീട്ടില്‍ വെള്ളിയാഴ്ച വൈകിട്ട് 6 മണിയോടെയായിരുന്നു പരിശോധന.

30,000 യൂറോ വിലവരുന്ന കഞ്ചാവ്, 40,000 യൂറോയുടെ സനാക്‌സ് ഗുളികകള്‍, 20,000 യൂറോയോളം വിലവരുന്ന ഡയാസെപാം ഗുളികകള്‍ എന്നിവയ്‌ക്കൊപ്പം 3,000 യൂറോയുടെ കൊക്കെയ്‌നും കണ്ടെടുത്തു. ഇവ ഫോറന്‍സിക് വകുപ്പിന്റെ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.

സംഭവത്തില്‍ 50-ലേറെ പ്രായമുള്ള ഒരാളെ അറസ്റ്റ് ചെയ്തതായും ഗാര്‍ഡ അറിയിച്ചു. ഇയാളില്‍ നിന്നും 14,000 യൂറോയുടെ കണക്കില്‍പ്പെടാത്ത പണവും പിടിച്ചെടുത്തു.

Share this news

Leave a Reply

%d bloggers like this: