അയർലൻഡിലെ മിടുക്കരായ കുട്ടിഗായകർ പാടി അഭിനയിച്ച ഫോർ മ്യൂസിക്സ് ആൽബം പുറത്തിറങ്ങി

പ്രശസ്ത സംഗീത ബാന്‍ഡായ ഫോര്‍ മ്യൂസിക്‌സിന്റെ മ്യൂസിക് മഗ് ഒരുക്കിയ ഏറ്റവും പുതിയ വീഡിയോ ഗാനം ‘ചെന്താമരപ്പൂവേ…’ യൂട്യൂബില്‍ റിലീസ് ചെയ്തു. അയര്‍ലന്‍ഡ് മലയാളികളായ സ്വര രാമന്‍, ക്രിഷ് കിങ് കുമാര്‍, ലിയ റോജില്‍ എന്നിവര്‍ ചേര്‍ന്നാലപിച്ച ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്ന ഫോര്‍ മ്യൂസിക്‌സ് ആണ്. വരികള്‍ ബിബി മാത്യു, എല്‍ദോസ് ഏലിയാസ്.

ഗ്ലോബല്‍ മ്യൂസിക് പ്രൊഡക്ഷന്റെ ബാനറില്‍ ജിംസണ്‍ ജെയിംസ് ആണ് ഗാനം അവതരിപ്പിച്ചിരിക്കുന്നത്.

ക്യാമറ: ഷൈജു ലൈവ്, അജിത് കേശവന്‍, ടോബി വര്‍ഗീസ് (അയര്‍ലന്‍ഡ്).

എഡിറ്റര്‍ കിരണ്‍ വിജയ്, ആര്‍ട്ട് അജിത് കേശവന്‍.

അയര്‍ലന്‍ഡിലെ Windmilllane Studios-ല്‍ വച്ചായിരുന്നു ഗാനത്തിന്റെ റെക്കോര്‍ഡിങ്.

ഗാനം കണ്ടും കേട്ടും ആസ്വദിക്കാം:

Share this news

Leave a Reply

%d bloggers like this: