ലോകത്തെ ഏറ്റവും ഉയരം കൂടിയ സ്ത്രീ എന്ന റെക്കോർഡ് ഈ തുർക്കി സ്വദേശിക്ക്; ഉയരം 215.16 സെമീ

തുര്‍ക്കി സ്വദേശിയായ Rumeysa Gelgi ഇനി ലോകത്തെ ഏറ്റവും ഉയരം കൂടിയ വനിത. 7 അടി 0.7 ഇഞ്ച് ഉയരമുള്ള (215.16 സെമീ) ഇവരെ കഴിഞ്ഞ ദിവസമാണ് ലോകത്തെ ഏറ്റവും ഉയരം കൂടിയ വനിതയായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

Weaver syndrome എന്ന അസുഖം കാരണമാണ് Gelgi-യുടെ ശരീരം അസാമാന്യമായി ഉയരം വച്ചത്. വേറെ ചില ശാരീരിക പ്രത്യേകതകളും അതിന് കാരണമായി.

‘നമ്മുടെ എല്ലാ പോരായ്മകളെയും സ്വന്തം നേട്ടമാക്കി മാറ്റാന്‍ നമുക്ക് സാധിക്കും. അതിനാല്‍ നിങ്ങളെന്താണോ അത് അംഗീകരിക്കുക, നിങ്ങളുടെ കഴിവിനെ പറ്റി ബോധമുള്ളവരാകുക, കഴിവിന്റെ പരമാവധി പുറത്തെടുക്കുക.’ ഗിന്നസ് പ്രഖ്യാപനം വന്നതിന് ശേഷം 24-കാരിയായ Gelgi പ്രതികരിച്ചു.

നേരത്തെ 2014-ല്‍ ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും ഉയരംകൂടിയ കൗമാരക്കാരിയായി Gelgi തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിന് ശേഷം തന്റെ രോഗാവസ്ഥയ്ക്ക് സമാനമായ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് പ്രചോദനമായി പ്രഭാഷണങ്ങളും മറ്റും നടത്തിവരികയാണ് ഇവര്‍.

മിക്കപ്പോഴും വീല്‍ചെയറിലാണ് Gelgi-യുടെ സഞ്ചാരം. നടക്കണമെങ്കില്‍ വാക്കിങ് ഫ്രെയിമിന്റെ സഹായം വേണം.

ലോകത്തെ ഏറ്റവും ഉയരം കൂടിയ പുരുഷനും തുര്‍ക്കിക്കാരനാണ്. 2018-ല്‍ ഈ നേട്ടം സ്വന്തമാക്കിയ Sultan Kosen-ന്റെ ഉയരം 8 അടി 2.8 ഇഞ്ച് (251 സെമീ) ആണ്.

ലോകത്ത് ഇന്നുവരെ ജീവിച്ചവരില്‍ ഏറ്റവും ഉയരം കൂടിയ സ്ത്രീ ചൈനക്കാരിയായ Zeng Jinlian ആണ്. 8 അടി 1 ഇഞ്ച് (246.3 സെമീ) ആയിരുന്നു ഇവരുടെ ഉയരം. 1982-ല്‍ Jinlian അന്തരിച്ചു.

Share this news

Leave a Reply

%d bloggers like this: