നോർവേയിൽ അമ്പും വില്ലുമായെത്തിയ ആളുടെ ആക്രമണത്തിൽ 5 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

നോര്‍വേയിലെ പട്ടണത്തില്‍ അമ്പും വില്ലുമായെത്തിയ ആളുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. Kongsberg എന്ന ചെറുപട്ടണത്തില്‍ ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. ഡെന്മാര്‍ക്ക് സ്വദേശിയായ അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പരിക്കേറ്റവര്‍ പലരും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

തലസ്ഥാനമായ ഓസ്ലോയുടെ 60 കിലോമോമീറ്റര്‍ തെക്ക്പടിഞ്ഞാറുള്ള ചെറു പട്ടണമാണ് Kongsberg. ഇവിടെ താമസിച്ചുവരികയായിരുന്ന 37-കാരനാണ് അക്രമി. ഇയാള്‍ക്ക് മാനസികാസ്വസ്ഥ്യം ഉണ്ടെന്നാണ് കരുതപ്പെടുന്നത്.

ഇവിടുത്തെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ വച്ചായിരുന്നു മിക്ക ആളുകള്‍ക്കും ആക്രമണം നേരിടേണ്ടി വന്നത്. കൂടാതെ മറ്റ് ഏതാനും സ്ഥലങ്ങളിലും അക്രമി അമ്പും വില്ലുമായി എത്തിയിരുന്നു. വൈകിട്ട് 6.15-ഓടെ അക്രമസംഭവം അരങ്ങേറുന്നതായി വിവരം ലഭിച്ച പോലീസ് അര മണിക്കൂറിനുളളില്‍ അക്രമിയെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു.

അമ്പും വില്ലുമല്ലാതെ മറ്റ് ആയുധങ്ങളും ഇയാള്‍ ഉപയോഗിച്ചതായാണ് നോര്‍വീജിയന്‍ ന്യൂസ് ഏജന്‍സിയായ NTB റിപ്പോര്‍ട്ട് ചെയ്യുന്നത്. അക്രമി ഒറ്റയ്ക്കായിരുന്നു അക്രമങ്ങള്‍ നടത്തിയതെന്ന് പറഞ്ഞ പോലീസ് ഇയാളെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

comments

Share this news

Leave a Reply

%d bloggers like this: