Lucan-ൽ വാഹനാപകടം; ബൈക്ക് യാത്രികൻ മരിച്ചു

പടിഞ്ഞാറന്‍ ഡബ്ലിനിലെ Lucan-ല്‍ നടന്ന വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. R136 റോഡില്‍ വ്യാഴാഴ്ച വൈകിട്ട് 8.25-ന് ഇദ്ദേഹം സഞ്ചരിച്ച ബൈക്കും, മറ്റൊരു കാറും കൂട്ടിയിടിക്കുകയായിരുന്നു.

അപകടം നടന്നയുടന്‍ പാരാമെഡിക്കല്‍ സംഘം പ്രഥമശുശ്രൂഷ നല്‍കുകയും, ഇദ്ദേഹത്തെ Blanchardstown-ലെ Connolly Memorial Hospital-ലേയ്ക്ക് മാറ്റുകയും ചെയ്‌തെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

കാര്‍ ഡ്രൈവര്‍ക്ക് പരിക്കുകളൊന്നും സംഭവിച്ചില്ലെന്നും, അപകടം നടന്ന സ്ഥലത്ത് ഫോറന്‍സിക് തെളിവെടുപ്പുകള്‍ നടത്തിയെന്നും ഗാര്‍ഡ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: