ബഹിരാകാശത്ത് വച്ചുള്ള ആദ്യ സിനിമാ ചിത്രീകരണം പൂർത്തിയായി; റഷ്യൻ സംഘം ഭൂമിയിലേയ്ക്ക് മടങ്ങി

ബഹിരാകാശത്ത് വച്ചുള്ള ലോകത്തിലെ ആദ്യ സിനിമാ ചിത്രീകരണത്തിന് ശേഷം റഷ്യന്‍ സംഘം ഭൂമിയിലേയ്ക്ക് തിരിച്ചു. രാജ്യാന്തര സ്‌പേസ് സ്റ്റേഷനില്‍ വച്ച് നടന്ന ചിത്രീകരണത്തിന് ശേഷം സംവിധായകന്‍ Klim Shipenko, നായിക Yulia Peresild, ബഹിരാകാശ സഞ്ചാരിയായ Oleg Novitskiy എന്നിവരാണ് സൂയസ് എന്ന ബഹിരാകാശ വാഹനത്തില്‍ ഞായറാഴ്ച രാവിലെ തിരികെ ഭൂമിയിലേയ്ക്ക് യാത്രയാരംഭിച്ചത്.

ഒക്ടോബര്‍ 5-നാണ് ലോകത്താദ്യമായി ബഹിരാകാശത്ത് വച്ച് ചിത്രീകരണം നടത്തുന്ന ‘Challenge’ എന്ന സിനിമയ്ക്കായി മൂന്നംഗ സംഘം രാജ്യാന്തര സ്‌പേസ് സ്റ്റേഷനിലേയ്ക്ക് യാത്രയായത്. സ്‌പേസ് സ്റ്റേഷനില്‍ വച്ച് ഹൃദ്രോഗം ബാധിക്കുന്ന ഗവേഷകനെ സര്‍ജറി ചെയ്യാനായി ഡോക്ടര്‍ എത്തുന്ന രംഗമായിരുന്നു ചിത്രീകരിക്കേണ്ടിയിരുന്നത്. നായിക Yulia Peresild ഡോക്ടറായി വേഷമിടുന്ന രംഗം 12 ദിവസമെടുത്താണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മുമ്പ് 6 മാസത്തോളം സ്‌പേസ് സ്റ്റേഷനില്‍ താമസിച്ചിട്ടുള്ള Oleg Novitskiy ആണ് ഹൃദ്രോഗം ബാധിക്കുന്ന ബഹിരാകാശ സഞ്ചാരിയായി വേഷമിട്ടത്.

കസാഖ്സ്ഥാനിലെ കേന്ദ്രത്തിലാണ് സ്‌പേസ് ഷിപ്പ് ലാന്‍ഡ് ചെയ്യുക. സംവിധായകനെയും നായികയെയും സ്‌പേസ് സ്റ്റേഷനിലെത്തിച്ച Anton Shkaplerov അടക്കമുള്ള ഏഴ് സഞ്ചാരികള്‍ സ്‌പേസ് സ്റ്റേഷനില്‍ തുടരും.

Share this news

Leave a Reply

%d bloggers like this: