ഡബ്ലിനിലെ ഒരു സ്റ്റേഷനില്‍ ഗാര്‍ഡ ഉദ്യോഗസ്ഥന് തോക്ക് ചൂണ്ടി നില്ക്കുന്ന ടിക്ക് ടോക്ക് വീഡിയോ വിവാദത്തില്‍. നോര്‍ത്ത് ഡബ്ലിനിലെ ഒരു ഗാര്‍ഡ സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് തോക്കുമായി നില്ക്കുന്നതായി വീഡിയോയില്‍ കാണുന്നത്. സ്റ്റേഷന് പുറത്തുള്ള ജനല്‍ വഴിയാണ് വീഡിയോ എടുത്തിരിക്കുന്നത്.
അതേസമയം എന്നാണ് വീഡിയോ എടുത്തതെന്നും, ആരാണ് റെക്കോര്‍ഡ് ചെയ്തതെന്നും വ്യക്തമല്ല. ghosty4200 എന്ന അക്കൗണ്ടില്‍ നിന്നുമാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ഇത്തരമൊരു വീഡിയോ പ്രചരിക്കുന്ന കാര്യം തങ്ങള്‍ അറിഞ്ഞിട്ടുണ്ടെന്നും, തോക്ക് ഉപയോഗിക്കാന്‍ അധികാരമുള്ള ഒരു ഉദ്യോഗസ്ഥന് തീര്‍ത്തും സ്വകാര്യമായ ഒരു സാഹചര്യത്തില്‍ തോക്ക് ചൂണ്ടി നില്‍ക്കുകയായിരുന്നുവെന്നും ഗാര്‍ഡ പത്രക്കുറിപ്പില്‍ പറഞ്ഞു.