പുതിയ സീരീസ് 7 വാച്ച് പുറത്തിറക്കി ആപ്പിൾ; വലിപ്പമേറിയ ഡിസ്പ്ലേ, ഫാസ്റ്റ് ചാർജിങ് എന്നിവയ്‌ക്കൊപ്പം 10 നിറങ്ങളിൽ ലഭ്യം

തങ്ങളുടെ ഏറ്റവും പുതിയ ഡിജിറ്റല്‍ വാച്ചായി സീരീസ് 7 പുറത്തിറക്കി ടെക്‌നോളജി ഭീമന്മാരായ ആപ്പിള്‍. ആപ്പിള്‍ 7 സീരീസിലുള്ള വാച്ചില്‍ മുന്‍ വേര്‍ഷനുകളെക്കാള്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടില്ലെങ്കിലും ചെറിയ മാറ്റങ്ങള്‍ പോലും ആകര്‍ഷമാണെന്ന് ആപ്പിള്‍ ഉറപ്പുവരുത്തിയിട്ടുണ്ട്.

സീരീസ് 6-ന് സമാനമായി ചതുരാകൃതി തന്നെയാണ് സീരീസ് 7-നും നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇത്തവണ എഡ്ജുകള്‍ പതിവിലും കൂടുതല്‍ സ്മൂത്താക്കിയതായി ആപ്പിള്‍ പറയുന്നു.

Recycled aluminium, polished stainless steel, brushed titanium എന്നിങ്ങനെ വ്യത്യസ്ത മെറ്റീരിയലുകളില്‍ നിര്‍മ്മിക്കപ്പെട്ട മൂന്ന് തരം വാച്ചുകള്‍ ലഭ്യമാണ്. ഒപ്പം പുതുതായി അവതരിപ്പിച്ച midnight (black), starlight (silvery gold), green, blue, red എന്നിവയടക്കം 10 വ്യത്യസ്ത നിറങ്ങളില്‍ സീരീസ് 7 ലഭ്യമാകുമെന്നതിനാല്‍ കൂടുതല്‍ പേരെ ആകര്‍ഷിക്കുമെന്നുറപ്പ്.

മറ്റ് സീരീസുകളില്‍ നിന്നുമുള്ള പ്രധാനവ്യത്യാസങ്ങളിലൊന്ന് പുതിയ IPX dust resistance സംവിധാനമാണ്. 50 മീറ്റര്‍ വരെയുള്ള വെള്ളം പ്രതിരോധിക്കാന്‍ വാച്ചിന് കഴിയുമെന്ന് ആപ്പിള്‍ അവകാശപ്പെടുന്നു. കടലില്‍ പോലും വാച്ചും കെട്ടി കുളിക്കാനിറങ്ങാമെന്ന് സാരം. പക്ഷേ വാട്ടര്‍ സ്‌കീയിങ്, ഡൈവിങ് തുടങ്ങി ജലം അമിതമായി മര്‍ദ്ദമേല്‍പ്പിക്കുന്ന പ്രവൃത്തികള്‍ ചെയ്താല്‍ വാച്ചിനുള്ളില്‍ വെള്ളം കയറിയേക്കാം.

മുന്‍ സീരീസുകളെക്കാള്‍ വലിപ്പമേറിയ ഡിസ്‌പ്ലേയാണ് 7-ന് നല്‍കിയിരിക്കുന്നത്. 41 mm, 45mm എന്നിങ്ങനെ രണ്ട് സൈസുകളില്‍ ലഭ്യമാകും. സീരീസ് 6-ന് 30 mm, 44 mm എന്നിങ്ങനെയായിരുന്നു വലിപ്പം. പുതിയ മോഡലിന് കൂടുതല്‍ സ്‌ക്രീന്‍ ഏരിയയും, നേര്‍ത്ത ബോര്‍ഡറുകളും നല്‍കിയിട്ടുമുണ്ട്. മുന്‍ മോഡിനെക്കാള്‍ 20% അധിക ഡിസ്‌പ്ലേ ഏരിയ ഇതിലൂടെ ലഭിക്കുന്നു. അതിനാല്‍ത്തന്നെ വലിപ്പക്കൂടുതല്‍ തോന്നുക സ്വാഭാവികം.

Second generation OLED Retina display (1,000 nits max), Ion-X glass എന്നിവയാണ് മറ്റ് പ്രത്യേകതകള്‍. കൈ താഴ്ത്തിയിട്ടാലും 70% തെളിച്ചത്തോടെ ഡിസ്‌പ്ലേ പ്രവര്‍ത്തിക്കും. അതിനാല്‍ത്തന്നെ ഡിസ്‌പ്ലേ വായിക്കാനായി ഓരോ തവണയും കൈ ഉയര്‍ത്തിനോക്കേണ്ടിവരില്ല.

Apple S7 64-bit dual-core processor, 32GB സ്‌റ്റോറേജ്, 24 മണിക്കൂര്‍ സ്റ്റാന്‍ഡ് ബൈ എന്നിവയും പ്രത്യേകതകളാണ്. അതോടൊപ്പം മുന്‍ മോഡലിനെക്കാള്‍ 33% വേഗത്തില്‍ സീരീസ് 7 വാച്ച് ചാര്‍ജ്ജ് ചെയ്യാം. 45 മിനിറ്റുകൊണ്ട് 80% വരെയും, 75 മിനിറ്റ് കൊണ്ട് 100% വരെയും ചാര്‍ജ്ജ് ചെയ്യാമെന്ന് ആപ്പിള്‍ അവകാശപ്പെടുന്നു.

സീരിസ് 6 പോലെ സിം ഉപയോഗിക്കാമെന്നതിനാല്‍ ഫോണിലെ വൈഫൈയുമായി വാച്ച് ബന്ധിപ്പിക്കേണ്ടതില്ല.

ആദ്യമായി QWERTY കീബോര്‍ഡും വാച്ചില്‍ അവതരിപ്പിച്ചിരിക്കുകയാണ് 7 സീരീസിലൂടെ ആപ്പിള്‍. Heart rate, weather എന്നിവ അറിയാനായി Modular Duo ഫീച്ചറും അവതരിപ്പിച്ചിരിക്കുന്നു. Blood oxygen sensor, ECG എന്നിവയും ചെക്ക് ചെയ്യാം. നേരത്തെയുണ്ടായിരുന്ന Breathe App-ന് പകരം Mindfulness ആപ്പ് ആണ് അവതരിപ്പിച്ചിരിക്കുന്നത്.

Watch OS8 എന്ന പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ആപ്പിള്‍ 7 വാച്ച് പ്രവര്‍ത്തിക്കുക. 429 യൂറോയാണ് പ്രാരംഭ വില.

അതേസമയം വാച്ച് ഐറിഷ് വിപണിയില്‍ ലഭ്യമാകുന്ന തീയതി ആപ്പിള്‍ പ്രഖ്യാപിച്ചിട്ടില്ല.

Share this news

Leave a Reply

%d bloggers like this: