സീറോ മലബാർ സഭയുടെ കുടുംബ നവീകരണ ധ്യാനം ഒക്ടോബർ 23,24,25 തീയതികളിൽ

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കുടുംബ നവീകരണ ധ്യാനം 2021 ഒക്ടോബര്‍ 23,24,25 (ശനി, ഞായര്‍, തിങ്കള്‍) തീയതികളില്‍ നടക്കും. ഡബ്ലിന്‍ ബാലിമണ്‍ റോഡിലുള്ള ഗ്ലാസ്‌നേവിന്‍ ഔര്‍ ലേഡി ഓഫ് വിക്ടറീസ് ദേവാലയത്തിലാണ് (Our Lady of Victories Catholic Church,Ballymun Rd, Glansevin, Dublin, D09 Y925) ഈ വര്‍ഷത്തെ ധ്യാനം നടക്കുക. ഉച്ചയ്ക്ക് ഒരുമണിക്ക് ആരംഭിച്ച് 6 മണിക്ക് അവസാനിക്കുംവിധമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ധ്യാനം നടക്കുന്ന മൂന്നു ദിവസവും വിശുദ്ധ കുര്‍ബാനയ്ക്കും, ആരാധനയ്ക്കും, വചന പ്രഘോഷണത്തിനുമൊപ്പം കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും.

അദിലാബാദ് ബിഷപ്പ് മാര്‍ ആന്റണി പ്രിന്‍സ് പാണങ്ങാടന്‍, ഷംസ്ഷാബാദ് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, ശാലോം വേള്‍ഡ് സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. റോയ് പാലാട്ടി, ഇരിങ്ങാലക്കുട സ്പിരിച്ചാലിറ്റി സെന്റര്‍ ഡയറക്ടര്‍ ഫാ. ജിജി കുന്നേല്‍, ഫാ. സെബാസ്റ്റ്യന്‍ നെല്ലന്‍കുഴിയില്‍ ഒ.സി.ഡി. തുടങ്ങിയ പ്രമുഖ ധ്യാനഗുരുക്കന്മാര്‍ ഈ ധ്യാനത്തില്‍ പങ്കുചേരും.

കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ട് നടക്കുന്ന ഈ ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ വെബ് സൈറ്റിലെ (www.syromalabar.ie) പാരീഷ് മാനേജ്‌മെന്റ് സിസ്റ്റം (PMS) വഴി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ധ്യാന ദിവസങ്ങളില്‍ ഡബ്ലിനിലെ മറ്റു കുര്‍ബാന സെന്ററുകളില്‍ വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കുന്നതല്ല.

PMS രജിസ്‌ട്രേഷന്‍ ഇല്ലാത്തവര്‍ താഴെക്കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെട്ടാല്‍ പങ്കെടുക്കുവാന്‍ അവസരം ഒരുക്കുന്നതാണ്.

സിജോ കാച്ചപ്പിള്ളി (+353 8731975750)
ബിനോയ് ജോസ് (+353 871365145)
ബിവിന്‍ വര്‍ഗ്ഗീസ് (+353 873374736)
ജോയ് സെബാസ്റ്റ്യന്‍ (+353 873197575).

ഈ മാഹാമരി കാലഘട്ടത്തില്‍ നമ്മെ കാത്തുപരിപാലിച്ച ദൈവത്തിനു നന്ദി പറയാന്‍, നമ്മുടെ കൂട്ടായ്മയെ ശക്തിപ്പെടുത്താന്‍ ഈ ധ്യാനത്തിലേയ്ക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായ് ഡബ്ലിന്‍ സീറോ മലബാര്‍ സഭാ നേതൃത്വം അറിയിച്ചു.

വാര്‍ത്ത: Biju L.Nadackal, PRO, SMCC Dublin, Ireland

comments

Share this news

Leave a Reply

%d bloggers like this: