Cost-rental വഴി കിൽഡെയറിൽ കുറഞ്ഞ വാടകയ്ക്ക് വീടുകൾ നൽകാൻ Cluid; ഇപ്പോൾ അപേക്ഷ നൽകാം

ഹൗസിങ് ഡെവലപ്പര്‍മാരായ Cluid-ന്റെ കില്‍ഡെയറിലെ പുതിയ ഹൗസിങ് എസ്റ്റേറ്റില്‍ 56 വീടുകള്‍ cost-rental സ്‌കീം വഴി നല്‍കപ്പെടുന്നു. കില്‍ഡെയര്‍ കൗണ്ടിയിലെ Leixlip-ലുള്ള Barnhall Meadows development-ലാണ് 2-ബെഡ്‌റൂം, 3-ബെഡ്‌റൂം വീടുകള്‍ ഈ സ്‌കീം വഴി ലഭ്യമായിട്ടുള്ളത്. മാസം 900 യൂറോ, 1250 യൂറോ എന്നിങ്ങനെയുള്ള കുറഞ്ഞ വാടകയ്ക്ക് വീടുകള്‍ ദീര്‍ഘകാലത്തേയ്ക്ക് ലഭ്യമാകുമെന്ന് Cluid അറിയിച്ചു. നിലവിലെ മാര്‍ക്കറ്റ് വിലയെക്കാള്‍ 45% വരെ കുറവാണിതെന്നും കമ്പനി പറയുന്നു.

Cost-rental സ്‌കീം പ്രകാരം ഈ വീടുകള്‍ വാടകയ്ക്ക് ലഭിക്കാന്‍ ആദ്യം അപേക്ഷ നല്‍കണം. കമ്പനി വെബ്‌സൈറ്റ് വഴി ലഭിക്കുന്ന അപേക്ഷകളില്‍ നിന്നും നറുക്കെടുപ്പിലൂടെയാണ് ആര്‍ക്കെല്ലാം വീടുകള്‍ നല്‍കണമെന്ന് തീരുമാനിക്കുക. ഈ വര്‍ഷം അവസാനത്തോടെ താമസത്തിന് തയ്യാറാക്കുന്ന വിധമാണ് വീടുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

2021 ഒക്ടോബര്‍ 26 ചൊവ്വാഴ്ച വൈകിട്ട് 5 മണിവരെ അപേക്ഷ നല്‍കാം. അതേസമയം cost-rental സ്‌കീം പ്രകാരം അപേക്ഷ നല്‍കുന്നവര്‍ ഏതാനും യോഗ്യത തെളിയിക്കേണ്ടതുണ്ട്. അവ ചുവടെ:

  1. വീട്ടുകാരുടെ വാര്‍ഷിക വരുമാനം വര്‍ഷത്തില്‍ 53,000 യൂറോ കവിയരുത്.
  2. സോഷ്യല്‍ ഹൗസിങ് സഹായങ്ങള്‍ ലഭിക്കുന്നവരാകരുത് (Rent Supplement or HAP അടക്കം).
  3. സ്വന്തമായി വീട് ഉണ്ടാകരുത്.
  4. ലഭ്യമായ വീടുകളില്‍ താമസിക്കാന്‍ പറ്റാവുന്നത്ര ആളുകളേ കുടുംബത്തില്‍ ഉണ്ടാകാവൂ.
  5. വാടക കൃത്യമായി നല്‍കാന്‍ കഴിവുണ്ടായിരിക്കണം.
  6. ഒരു വീട്ടുകാര്‍ക്ക് ഒരു അപേക്ഷ മാത്രമേ നല്‍കാന്‍ സാധിക്കൂ.

സര്‍ക്കാരിന്റെ പിന്തുണയോടെയാണ് Cluid പദ്ധതി നടപ്പാക്കുന്നത്. ദീര്‍ഘകാലത്തേയ്ക്ക് കുറഞ്ഞ വാടകയ്ക്ക് വീടുകള്‍ ലഭിക്കുമെന്നതാണ് cost-rental പദ്ധതിയുടെ പ്രത്യേകത.

അപേക്ഷ നല്‍കാനായി:https://www.cluid.ie/cost-rental/

Share this news

Leave a Reply

%d bloggers like this: