അയർലൻഡിൽ ഇന്ന് National Slow Down Day; അമിതവേഗത്തിൽ വാഹനമോടിച്ചാൽ പിടിവീഴും

അയര്‍ലന്‍ഡില്‍ ഇന്ന് ‘National Slow Down Day.’

നാഷണല്‍ സ്പീഡ് എന്‍ഫോഴ്‌സ്‌മെന്റ് ഓപ്പറേഷന്‍, ഗാര്‍ഡ, റോഡ്‌സുരക്ഷാ വകുപ്പ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന സ്ലോ ഡൗണ്‍ ഡേയില്‍, വാഹനങ്ങള്‍ വേഗത കുറച്ച് അപകടരഹിതമായി യാത്ര ചെയ്യുക എന്ന സന്ദേശമാണ് നല്‍കുന്നത്. ഇന്ന് (വ്യാഴാഴ്ച) രാവിലെ 7 മണി മുതല്‍ 24 മണിക്കൂര്‍ നേരമാണ് സ്ലോ ഡൗണ്‍ ഡേ ആയി ആചരിക്കുക.

ഇതിന്റെ ഭാഗമായി രാജ്യത്തുടനീളം 1322 പ്രദേശങ്ങളില്‍ അധികൃതരുടെ നേതൃത്വത്തില്‍ വാഹനങ്ങളുടെ വേഗപരിശോധന നടക്കും. റൂറല്‍ റോഡുകളിലൂടെ അമിതവേഗത്തില്‍ വാഹനമോടിക്കുന്നവരെയാണ് വേഗപരിശോധനാ ഓപ്പറേഷനിലൂടെ ലക്ഷ്യമിടുകയെന്ന് ഗാര്‍ഡ വ്യക്തമാക്കി. 2021-ല്‍ ഇത്തരം റോഡുകളില്‍ സംഭവിച്ച അഞ്ചില്‍ നാല് അപകടങ്ങളും അമിതവേഗത കാരണമാണ്.

‘വാഹനങ്ങളുടെ വേഗത ഒരല്‍പ്പം കുറച്ചാല്‍ തന്നെ നമുക്ക് വലിയ മാറ്ററങ്ങളുണ്ടാക്കാന്‍ സാധിക്കും. 1% വേഗത കുറയ്ക്കുമ്പോള്‍ ശരാശരി 4% അപകടങ്ങളാണ് കുറയുന്നത്, അതിനാല്‍ത്തന്നെ റോഡ് സുരക്ഷയ്ക്ക് വേഗത കുറയ്ക്കുക വളരെ അനിവാര്യമാണ്.’ Garda National Roads Policing Bureau സൂപ്രണ്ട് തോമസ് മുര്‍ഫി ദിനാചരണവുമായി ബന്ധപ്പെട്ട് പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: