ബ്ലഡ് ഡൊണേഷനിൽ ഗണ്യമായ കുറവ്;അയർലണ്ടിൽ അടിയന്തര ശസ്ത്രക്രിയകൾ മുടങ്ങുമെന്ന് ആശങ്ക,വിവിധ രക്ത ഗ്രൂപ്പുകാർ ഉടൻ തന്നെ രക്തദാനത്തിന് തയ്യാറാവണമെന്ന് ഐറിഷ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവീസ്

ഡബ്ലിൻ :മഹാമാരി കാലത്ത് സംഭവിച്ച ബ്ലഡ് ഡോണേഷനിലെ കുറവ് ഒടുവിൽ തിരിച്ചടിയാവുന്നു.അയർലണ്ടിലെ പല ആശുപത്രികളിലും ആവശ്യത്തിന് ബ്ലഡ് സ്റ്റോക്കില്ലാത്തത് കാരണം അടിയന്തര ശസ്ത്രക്രിയകൾ ഭീഷണിയിൽ.ഈ പശ്ചാത്തലത്തിൽ വരും ആഴ്ചകളിൽ രക്തദാനത്തിൽ വർധനയുണ്ടായില്ലെങ്കിൽ ആശുപത്രികൾക്ക് ശസ്ത്രക്രിയകൾ റദ്ദാക്കേണ്ടി വന്നേക്കാമെന്ന് ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി.

വിവിധ രക്ത ഗ്രൂപ്പുകാർ ഉടൻ തന്നെ രക്തദാനത്തിന് തയ്യാറാവണമെന്ന് ഐറിഷ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവീസ് (ഐബിടിഎസ്) പറയുന്നു.പ്രധാന ഗ്രൂപ്പുകളിൽ പലതും നിലവിൽ മൂന്ന് ദിവസത്തെ സ്റ്റോക്ക് മാത്രമാണ് ആശുപത്രികളിൽ ഉള്ളത്.രക്തദാനത്തിനായി ആളുകൾ മുന്നോട്ട് വരണമെന്ന് ഐബിടിഎസിലെ ഓപ്പറേഷൻസ് ഡയറക്ടർ ബാരി ഡോയലും അഭ്യർത്ഥിച്ചു.വരും ദിവസങ്ങളിൽ ആവശ്യത്തിന് രക്തം ലഭ്യമായില്ലെകിൽ രാജ്യത്തുടനീളം ശസ്ത്രക്രിയകൾ റദ്ദാക്കേണ്ടതായി വന്നേക്കാം.”എങ്കിലും , അത് ഒഴിവാക്കാൻ ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

വരാനിരിക്കുന്ന ശൈത്യകാത്ത് കൂടുതൽ പ്രതിസന്ധി നേരിടേണ്ടിവരുമെന്നും , ഡിമാൻഡ് നിലനിർത്താൻ പുതിയ ദാതാക്കൾ ആവശ്യമാണെന്നും അവർ വ്യക്തമാക്കി. ആരോഗ്യ പ്രവർത്തകരിൽ നിന്നും 70 വയസ്സിനു മുകളിലുള്ളവരിൽ നിന്നും രക്തം എടുക്കരുത് എന്ന പുതിയ നയം യുവ ദാതാക്കളുടെ ആവശ്യം വർദ്ധിപ്പിച്ചതായും ഓപ്പറേഷൻസ് ഡയറക്ടർ ബാരി ഡോയൽ ചൂണ്ടിക്കാട്ടി.

Share this news

Leave a Reply

%d bloggers like this: