ഗെയിമിങ് രംഗത്തും കൈവച്ച് നെറ്റ്ഫ്ലിക്സ്; ആൻഡ്രോയ്ഡ് ഉപയോകതാക്കൾക്കായി അവതരിപ്പിച്ചിരിക്കുന്നത് അഞ്ച് ഗെയിമുകൾ

ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിങ്ങിന് പുറമെ ഗെയിമിങ് രംഗത്തും കൈവച്ച് നെറ്റ്ഫ്‌ളിക്‌സ്. ലോകമെങ്ങുമുള്ള ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കുവേണ്ടിയാണ് പരീക്ഷണാര്‍ത്ഥം Netflix Games കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ചൊവ്വാഴ്ച മുതല്‍ ഗെയിമുകള്‍ ഫോണുകളില്‍ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്.

Stranger Things എന്ന പേരിലുള്ള രണ്ട് ഗെയിമുകളടക്കം അഞ്ച് ഗെയിമുകളാണ് നെറ്റ്ഫ്‌ളിക്‌സ് ആദ്യ ഘട്ടത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. പ്ലാറ്റ്‌ഫോമിലെ ജനപ്രിയ സീരീസുകളിലൊന്നാണ് Stranger Things. അതേസമയം പ്ലാറ്റ്‌ഫോമിലെ കണ്ടന്റുകളുമായി ബന്ധമില്ലാത്ത മൂന്ന് സാധാരണ ഗെയിമുകളും ലഭ്യമാണ്.

നിലവില്‍ നെറ്റ്ഫ്‌ളിക്‌സ് അക്കണ്ട് ഉള്ള എല്ലാവര്‍ക്കും സൗജന്യമായി ഈ ഗെയിമുകള്‍ കളിക്കാം.

ലോകത്ത് സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകള്‍ക്ക് സ്വീകാര്യത വര്‍ദ്ധിച്ചുവരികയും, കൂടുതല്‍ പ്ലാറ്റ്‌ഫോമുകള്‍ അവതരിപ്പിക്കപ്പെടുകയും ചെയ്തതോടെ മേഖലയില്‍ വലിയ മത്സരം രൂപപ്പെടുന്നുണ്ട്. ഇത് മനസിലാക്കി ഒരു മുഴം മുമ്പേ എറിയുന്ന നെറ്റ്ഫ്‌ളിക്‌സിന്റെ നീക്കമായാണ് ഗെയിമിങ് സംരംഭം വിലയിരുത്തപ്പെടുന്നത്.

നെറ്റ്ഫ്‌ളിക്‌സ് ആന്‍ഡ്രോയ്ഡ് ആപ്പില്‍ വിവിധ ഗെയിമുകളുടെ പേരുകള്‍ ഉപയോക്താക്കള്‍ക്ക് കാണാം. അവയില്‍ ക്ലിക്ക് ചെയ്താല്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഗെയിമുകള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഈ ഗെയിമുകള്‍ നെറ്റ്ഫ്‌ളിക്‌സ് ആപ്പുമായി ലിങ്ക് ആകും. ആപ്പില്‍ തന്നെ ഗെയം കളിക്കാം. അല്ലാതെ ഹോം സ്‌ക്രീനില്‍ നിന്നും സെലക്ട് ചെയ്ത് കളിക്കാനും സൗകര്യമുണ്ട്.

അതേസമയം കുട്ടികള്‍ക്കായള്ള പ്രൊഫൈലുകളില്‍ നിന്നും ഗെയിമുകള്‍ ഡൗണ്‍ലോഡ് ചെയ്യാനോ, കളിക്കാനോ സാധിക്കില്ല.

Share this news

Leave a Reply

%d bloggers like this: