ഡാറ്റ കമ്മീഷൻ 225 മില്യൺ യൂറോ പിഴ ചുമത്തിയതിനെതിരെ വാട്സാപ്പ് :അപ്പീലിന് പോകാൻ വാട്സ്ആപ്പിന്റെ യൂറോപ്യൻ വിഭാഗത്തിന് ഹൈക്കോടതിയുടെ അനുമതി

ഡബ്ലിൻ :ഐറിഷ് ഡാറ്റാ പ്രൊട്ടക്ഷൻ കമ്മീഷൻ ചുമത്തിയ 225 മില്യൺ യൂറോയുടെ പിഴ ശിക്ഷക്കെതിരെ അപ്പീൽ പോകാൻ വാട്സ്ആപ്പിന്റെ യൂറോപ്യൻ വിഭാഗത്തിന് ഹൈക്കോടതിയുടെ അനുമതി.വാട്സ്ആപ്പ് അധികൃതർ ഈ കേസ് ജസ്റ്റിസ് ആന്റണി ബാറിന്റെ മുമ്പാകെ അവതരിപ്പിച്ചതിന് ശേഷമാണ് വിധിക്കെതിരെ അപ്പീൽ അനുമതി നൽകാൻ അദ്ദേഹം സമ്മതിച്ചത്. കേസ് പരിഗണിക്കുന്നത് ജഡ്ജി അടുത്ത മാസത്തേക്ക് മാറ്റിയതായും അധികൃതർ വ്യക്തമാക്കി.

EU ന്റെ General Data Protection Regulation (GDPR) ന്റെ നിബന്ധനകൾ പാലിക്കുന്നതിൽ വാട്‍സ്പ്പിന്റെ സേവനം പരാജയപ്പെട്ടുവെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഓഗസ്റ്റിൽ കമ്മീഷൻ 225 മില്യൺ യൂറോപിഴ ചുമത്തിയത്.ഇതിനെത്തുടർന്നാണ് മെറ്റയെന്ന് പുനർനാമകരണം ചെയ്ത ഫേസ്‌ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പ് ഈ തീരുമാനത്തിനെതിരെ സെപ്റ്റംബറിൽ നിയമയുദ്ധമാരംഭിച്ചത്.

2018-ലെ ഡാറ്റാ പ്രൊട്ടക്ഷൻ ആക്ടിലെ ചില വ്യവസ്ഥകൾ നീതിയുക്തമല്ലാത്തതും ഭരണഘടനാ വിരുദ്ധവുമാണ്, കൂടാതെ യൂറോപ്യൻ കൺവെൻഷൻ ഓൺ ഹ്യൂമൻ റൈറ്റ്‌സിന് (ഇസിഎച്ച്ആർ) കീഴിലുള്ള മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടാത്തതുമാണെന്ന് വാട്സാപ്പ് ആരോപിക്കുന്നു.

അത്കൊണ്ട് തന്നെ ഈ വിധി ഐറിഷ് ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും, ന്യായമായ നടപടിക്രമങ്ങൾക്കുള്ള തങ്ങളുടെ അവകാശങ്ങൾ ലംഘിക്കപ്പെട്ടുവെന്നും വാട്സ്ആപ്പ് അവകാശപ്പെടുന്നു.

comments

Share this news

Leave a Reply

%d bloggers like this: