അയർലണ്ടിൽ വീട്ടുവാടക കുതിച്ചുയരുന്നു ;വാടക വീടുകളുടെ ലഭ്യത എക്കാലത്തെയും കുറഞ്ഞ നിരക്കിൽ

ഡബ്ലിൻ:അയർലണ്ടിൽ വാടക വീടുകളുടെ ലഭ്യതകുറവ് കാരണം വീട്ടുവാടക കുതിച്ചുയരുന്നു. വാടക വീടുകളുടെ ലഭ്യത എക്കാലത്തെയും കുറഞ്ഞ നിരക്കിലെത്തിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

രാജ്യത്തെ പ്രോപ്പർട്ടി അഡ്വർടൈസ്‌മെന്റ് വെബ്‌സൈറ്റിന്റെ ഏറ്റവും പുതിയ ത്രൈമാസ റിപ്പോർട്ട് പ്രകാരം നവംബർ 1 ന് അയർലണ്ടിലുടനീളം 1,460 വീടുകൾ മാത്രമാണ് വാടകയ്ക്ക് ലഭ്യമായിട്ടുള്ളത്.2006 ജനുവരി മുതലാണ് രാജ്യത്തെ വാടക വീടുകളുടെ ലഭ്യത വെബ്സൈറ്റ് ട്രാക്ക് ചെയ്യാൻ തുടങ്ങിയത് അതിനു
ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിതെന്ന് വെബ്സൈറ്റ് അധികൃതർ ചൂണ്ടിക്കാട്ടി.

നിലവിലെ കണക്കനുസരിച്ച് രാജ്യതലസ്ഥാനത്ത് വാടകയ്ക്ക് ലഭ്യമായിട്ടുള്ളത് 820 പ്രോപ്പർട്ടികൾ മാത്രമാണ് , കഴിഞ്ഞ വർഷം ഇതേസമയത്തെ കണക്കുകൾ പ്രകാരം 51% ത്തിന്റെ കുറവ്,കൂടാതെ ഡബ്ലിനിൽ വാടക സ്റ്റോക്ക് 1,000-ൽ താഴെയാവുന്നത് ഇതാദ്യമാണെന്നും കണക്കുകൾ പറയുന്നു.

സ്റ്റോക്കിലെ കുറവ് ഡബ്ലിനിലെ വാടക നിരക്ക് വർഷാവർഷം 2.7% വർധിക്കാൻ കാരണമായി, അതേസമയം കോർക്കിൽ 6.9% , ഗാൽവേയിൽ 8.3%, ലിമുറിക്കിൽ 8.9%, വാട്ടർഫോർഡിൽ 10% എന്നിങ്ങനെ കുത്തനെയുള്ള വർദ്ധനവ് രേഖപ്പെടുത്തി.

അയർലണ്ടിൽ ദേശീയതലത്തിൽ ശരാശരി പ്രതിമാസ വീടുവാടക വാടക €1,516 ആണ്. ഇത് കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് 6.8% കൂടുതലാണ്.നഗരങ്ങൾ ഒഴികെ, രാജ്യത്തുടനീളമുള്ള ശരാശരി വാടക €1,153 ആണ്, ഇതിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 11.9% വർദ്ധനവ് രേഖപ്പെടുത്തി. മായോ,റോസ്‌കോമൺ, ലെട്രിം എന്നിവിടങ്ങളിലും വീട്ടുവാടക വാർഷിക അടിസ്ഥാനത്തിൽ 20% വർദ്ധിച്ചു.

സ്റ്റോക്ക് ഇത്രയും താഴ്ന്ന നിലയിലെത്തിയതിനാൽ, വാടക ഉയർന്ന നിലയിൽ തുടരുമെന്ന് ,” IPAV ചീഫ് എക്സിക്യൂട്ടീവ് പാറ്റ് ഡേവിറ്റ് സൂചിപ്പിച്ചു.കൂടുതൽ വാടക നിയന്ത്രണങ്ങൾ നിലവിലെ പ്രശ്നത്തിന് പരിഹാരമല്ലെന്നും, മറിച്ച് വാടകയ്‌ക്കെടുക്കുന്നതിനും വാങ്ങുന്നതിനുമുള്ള വീടുകളുടെ ലഭ്യത വർദ്ധിപ്പിക്കുകയാണെന്ന് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ രാജ്യത്തിൻറെ സാമൂഹികവും സാമ്പത്തികവുമായ വികസനത്തിന് ഇത് നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു..

Share this news

Leave a Reply

%d bloggers like this: