ലിവർപൂൾ ഹോസ്പിറ്റലിൽ കാർ സ്ഫോടനം; 3 പേർ അറസ്റ്റിൽ

യു.കെയിലെ ലിവര്‍പൂളില്‍ കാര്‍ സ്‌ഫോടനം നടത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. Liverpool Women’s Hospital-ല്‍ ഞായറാഴ്ച രാവിലെ 10.59-നാണ് കാറില്‍ സ്‌ഫോടനം നടന്നത്. ഭീകരാക്രമണമായി കരുതുന്ന സംഭവത്തില്‍ ഒരാള്‍ മരിക്കുകയും, മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

സംഭവത്തില്‍ 29, 26, 21 വീതം പ്രായമുള്ള മൂന്ന് പുരുഷന്മാരെ അറസ്റ്റ് ചെയ്തതായാണ് Counter Terrorism Police North West അറിയിച്ചിരിക്കുന്നത്. ഇവര്‍ക്ക് മേല്‍ ഭീകരാക്രമണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

ടാക്‌സിയാണ് പൊട്ടിത്തെറിച്ചതെന്നാണ് പോലീസ് വിശ്വസിക്കുന്നത്. ഇതിലെ യാത്രക്കാരനാണ് കൊല്ലപ്പെട്ടയാള്‍. ഇദ്ദേഹത്തെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. സ്‌ഫോടനത്തില്‍ പരിക്കേറ്റ കാര്‍ ഡ്രൈവര്‍ ചികിത്സയിലാണ്. ഇദ്ദേഹം അപകടനില തരണം ചെയ്തിട്ടുണ്ട്.

ഭീകരവാദവിരുദ്ധ അന്വേഷണ സംഘവും, Merseyside Police-ഉം സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. സ്‌ഫോടനത്തിന്റെ കാരണത്തെപ്പറ്റി മുന്‍വിധികളില്ലാതെയാണ് തങ്ങള്‍ അന്വേഷണം നടത്തുന്നതെന്ന് ഭീകരവാദ വിരുദ്ധ സംഘം പറഞ്ഞു.

comments

Share this news

Leave a Reply

%d bloggers like this: