അയർലണ്ടിൽ 500 തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കാൻ കൺസൾട്ടിങ് സ്ഥാപനമായ FD Technologies

അയര്‍ലണ്ടില്‍ പുതുതായി 500 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ യു.കെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന FD Technologies. ഫിനാന്‍സ്, ടെക്‌നോളജി, എനര്‍ജി മേഖലകളില്‍ കണ്‍സള്‍ട്ടിങ് സേവനം നല്‍കിവരുന്ന കമ്പനിയാണ് FD Technologies.

അയര്‍ലണ്ടിലെ ബാങ്കുകള്‍, മറ്റ് ബഹുരാഷ്ട്രസ്ഥാപനങ്ങള്‍ എന്നിവ കൂടുതലായി തങ്ങളുടെ സേവനം ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ കമ്പനിയുടെ കണ്‍സള്‍ട്ടിങ് സര്‍വീസ് വിഭാഗമായ First Derivatives അയര്‍ലണ്ടില്‍ ഒരു ഡിജിറ്റല്‍ ഹബ്ബിന് വൈകാതെ തന്നെ രൂപം നല്‍കുമെന്നാണ് FD പറയുന്നത്.

നിലവില്‍ 300 പേര്‍ കമ്പനിക്ക് വേണ്ടി അയര്‍ലണ്ടില്‍ ജോലി ചെയ്യുന്നുണ്ട്. ഇതിന് പുറമെയാണ് ഡിജിറ്റല്‍ ഹബ്ബ് പ്രാവര്‍ത്തികമാകുന്നതോടെ 500 പേര്‍ക്ക് കൂടി ജോലി നല്‍കുക. ഡബ്ലിന്‍ അടക്കമുള്ള പ്രദേശങ്ങളില്‍ ഒഴിവുകളുണ്ടാകുമെന്നും First Derivatives മേധാവി ഡേവിഡ് കോളിന്‍സ് പറയുന്നു.

പ്രോജക്ട് മാനേജ്‌മെന്റ്, കംപ്ലയന്‍സ് മാനേജ്‌മെന്റ് തുടങ്ങിയ ജോലികളാകും പ്രധാനമായും സൃഷ്ടിക്കപ്പെടുക.

Share this news

Leave a Reply

%d bloggers like this: