വാനനിരീക്ഷകരേ ഇതിലേ! അയർലണ്ടിൽ വെള്ളിയാഴ്ച ചന്ദ്രഗ്രഹണം കാണാം

അയര്‍ലണ്ടില്‍ വീണ്ടും ചന്ദ്രഗ്രഹണം. വെള്ളിയാഴ്ച രാവിലെ 6.30 മുതല്‍ 8 മണി വരെ രാജ്യത്തെ എല്ലായിടത്ത് നിന്നും ചന്ദ്രഗ്രഹണം ദൃശ്യമാകുമെന്ന് വാനനിരീക്ഷകര്‍ അറിയിച്ചു. ഭൂമിയുടെ നിഴലിലൂടെ ചന്ദ്രന്‍ കടന്നുപോകുമ്പോഴാണ് പതിവിലും ഇരുണ്ട രീതിയില്‍ ചന്ദ്രന്‍ ദൃശ്യമാകുന്ന ഗ്രഹണം നടക്കുകയെന്ന് നിരീക്ഷകര്‍ പറയുന്നു.

ഡബ്ലിനില്‍ രാവിലെ 7.58 വരെയും, ഗോള്‍വേയില്‍ 8.08 വരെയും ഗ്രഹണം ദൃശ്യമാകും. ചന്ദ്രന്റെ 68% വരെ കാഴ്ചയാകും അയര്‍ലണ്ടില്‍ ലഭിക്കുക.

നേരത്തെ 2019 ജൂലൈയിലും അയര്‍ലണ്ടില്‍ ചന്ദ്രഗ്രഹണം ദൃശ്യമായിരുന്നു. രാജ്യത്ത് നിന്നും കാണാവുന്ന അടുത്ത ചന്ദ്രഗ്രഹണം 2022 മാര്‍ച്ചില്‍ ആണ്.

Share this news

Leave a Reply

%d bloggers like this: