ഓ.ഐ.സി.സി ഓസ്ട്രേലിയ: ജിന്‍സണ്‍ കുരിയന്‍ നാഷ്​ണല്‍ ഓര്‍ഗനൈസര്‍

തിരുവനന്തപുരം: ഒ.ഐ.സി.സി ഓസ്ട്രേലിയ പുനഃസംഘടിപ്പിക്കുന്നതിന്‍റ ഭാഗമായി ജിന്‍സണ്‍ കുരിയനെ​ നാഷ്​ണല്‍ ഓര്‍ഗനൈസറായും​, ബൈജു ഇലഞ്ഞിക്കുടിയെ ജനറല്‍ കണ്‍വീനറായും നിയമിച്ചു. കേരളാ പ്രദേശ് കോണ്‍‌ഗ്രസ് കമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരം ഒ.ഐ.സി.സി ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കര പിള്ളയാണ്​ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്​.

ഗ്ലോബല്‍​ കമ്മറ്റിയുടെ അംഗീകാരത്തോടെ ഓസ്ട്രേലിയയുടെ വിവിധ പ്രദേശങ്ങളില്‍ അഡ്​ഹോക്ക് കമ്മിറ്റികളും, വിപുലമായ മെംമ്പര്‍ഷിപ്പ് ക്യാംമ്പെയ്​​നും നാഷ്​ണല്‍ ഓര്‍ഗനൈസര്‍ ജിന്‍സണ്‍ കുരിയന്‍റെ​ നേതൃ​ത്വ​ത്തിലുള്ള കമ്മിറ്റി സംഘടിപ്പിക്കുമെന്നും ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കര പിള്ള​ അറിയിച്ചു.

വിവിധ സ്ഥ​ലങ്ങളിലെ കണ്‍വീനര്‍മാരായി ബെന്നി കണ്ണ​മ്പുഴ​, ജിബിന്‍ സെബാസ്റ്റ്യന്‍ (ക്യാന്‍ബറ​), ജോബി മാത്യു​, ജോണ്‍ പിറവം ( ബ്രിസ്​ബെന്‍), ജിജേഷ്​ പുത്തെന്‍വീട്​, മാര്‍ട്ടിന്‍ ഉറു​മീസ്​ (മെല്‍ബണ്‍), ബിനോയ്​ അലോസ്യസ്​, ജോസ് വരാപ്പുഴ​ (സിഡ്​നി), ഷാജഹാന്‍ ഐസക്ക്​, സോബി ജോര്‍ജ്​ (ഡര്‍വിന്‍), ജിബി ആന്‍റ്റ​ണി, ഷാജി ജോസഫ്​ (ടാസ്​മാനിയ​) തുടങ്ങിയവരെയും ഒ.ഐ.സി.സി ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കര പിള്ള പ്രഖ്യാപിച്ചു​. അഡ്​ലെയ്​ഡ്​, പെര്‍ത്ത് എന്നിവിടങ്ങളില്‍ നിന്നുള്ളവരെ വരും ദിവസങ്ങളില്‍ പ്രഖാപിക്കും.

കെ.എസ്​.യു മുന്‍ ജില്ല-സംസ്ഥാന ഭാരവാഹിയും, കോളേജ് യൂണിയന്‍ ചെയര്‍മാന്‍, ആര്‍ട്​സ് ക്ലബ്ബ് സെക്രട്ടറി, അയര്‍ലന്‍ഡ്​ – ഓസ്ട്രേലിയ എന്നിവടങ്ങളിലെ മുന്‍ ഒ.ഐ.സി.സി ദേശീയ ജനറല്‍ സെക്രട്ടറിയുമായിരുന്നു ദേശീയ കോ-ഓര്‍ഡിനേറ്ററായി നിയമിതനായ ജിന്‍സണ്‍ കുര്യന്‍. യൂത്ത് കോണ്‍‌ഗ്രസ് (ഇന്ദിര) സംസ്ഥാന ജനറല്‍ സെക്രട്ടറി, ഒ.ഐ.സി.സി ഓസ്ട്രേലിയയുടെ ജനറല്‍ സെക്രട്ടറി, കണ്‍വീനര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ളതാണ്​ ജനറല്‍ കണ്‍വീനറായ​ ബൈജു ഇലഞ്ഞിക്കുടി.

അടുത്ത ആഴ്‌ച കൂടുന്ന ഒ.ഐ.സി.സി ഓസ്ട്രേലിയ നാഷ്​ണല്‍ കമ്മറ്റിയുടെ എക്‌സിക്യൂട്ടിവ് യോഗത്തില്‍ ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്യുമെന്നും, മുന്‍‌കാല കെ.എസ്.യു, യൂത്ത്-കോണ്‍‌ഗ്രസ്, കോണ്‍‌ഗ്രസ് പ്രവര്‍ത്തകരും, കോണ്‍‌ഗ്രസ് കുടുംബാംഗങ്ങളും ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍‌ഗ്ര​സുമായി​ സഹകരിക്കണമെന്നും ജിന്‍സന്‍ അഭ്യര്‍ഥിച്ചു.

Share this news

Leave a Reply

%d bloggers like this: