ഐറിഷ് സർക്കാർ വകുപ്പിൽ ക്ലറിക്കൽ ഓഫിസർ ജോലിക്കായി ഇപ്പോൾ അപേക്ഷിക്കാം

ഐറിഷ് സര്‍ക്കാരിന്റെ ഭാഗമായ Civil Service വകുപ്പിലേയ്ക്ക് ക്ലറിക്കല്‍ ഓഫിസര്‍ തസ്തികയില്‍ നിയമനം നടക്കുന്നു.

അയര്‍ലണ്ടിലെ പൊതുസേവനങ്ങളുടെ നിലവാരം ഉറപ്പുവരുത്തുന്ന സര്‍ക്കാരിന്റെ ഭാഗമായ സ്വതന്ത്രസംവിധാനമാണ് The Civil Service. സര്‍ക്കാരിലെ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനത്തില്‍ മേല്‍നോട്ടം വഹിക്കുകയും, ജനങ്ങള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന സേവനം കൃത്യമായി ലഭിക്കുന്നുവെന്ന് Civil Service വകുപ്പ് ഉറപ്പുവരുത്തുകയും ചെയ്യുന്നു.

വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ഏതെങ്കിലും ഒന്നിലോ, സര്‍ക്കാര്‍ ഓഫിസിലോ ആയിരിക്കും സെലക്ഷന്‍ ലഭിച്ചാല്‍ ക്ലറിക്കല്‍ ഓഫിസറായി നിയമനം ലഭിക്കുക. രാജ്യത്ത് എവിടെയും നിയമനം ലഭിക്കാം.

അവസാന തീയതി: നവംബര്‍ 29, 2021, വൈകിട്ട് 3 മണി.

അവസാന തീയതിക്ക് ശേഷം ഒരു കാരണവശാലും അപേക്ഷകള്‍ സ്വീകരിക്കില്ലെന്ന് അധികൃതര്‍ പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു. അപേക്ഷിക്കുന്നതിന് മുമ്പ് ഇന്‍ഫര്‍മേഷന്‍ ബുക്ക്‌ലെറ്റ് കൃത്യമായി വായിക്കാന്‍ ശ്രദ്ധിക്കുക.

അപേക്ഷ നല്‍കാനും, കൂടുതല്‍ വിവരങ്ങള്‍ക്കും: https://bit.ly/3qVymZ5

comments

Share this news

Leave a Reply

%d bloggers like this: