ഇനി ആപ്പിൾ ഫോണുകൾ വീട്ടിൽ തന്നെ റിപ്പർ ചെയ്യാം; Self Service Repair പദ്ധതിയുമായി കമ്പനി

ഉപയോക്താക്കള്‍ക്ക് വീടുകളില്‍ വച്ച് തന്നെ തങ്ങളുടെ ഫോണുകള്‍ റിപ്പയര്‍ ചെയ്യാന്‍ സഹായിക്കുന്ന പുതിയ ‘Self Service Repair’ പദ്ധതി അവതരിപ്പിച്ച് ആപ്പിള്‍. ആപ്പിളിന്റെ ഒറിജിനല്‍ സ്‌പെയര്‍ പാര്‍ട്ട്‌സ് ഉപയോക്താക്കളിലേയ്ക്ക് എത്തിക്കുന്ന തരത്തിലുള്ളതാണ് പദ്ധതി. ഇതുവരെ ആപ്പിളിന്റെ ഒറിജിനല്‍ സ്‌പെയര്‍ പാര്‍ട്ട്‌സ് വിപണിയില്‍ സാധാരണക്കാര്‍ക്ക് ലഭ്യമായിരുന്നില്ല.

2022-ല്‍ യുഎസിലാണ് പദ്ധതി തുടക്കം കുറിക്കുക. തുടര്‍ന്ന് മറ്റ് രാജ്യങ്ങളിലേയ്ക്കും വ്യാപിപ്പിക്കും. തുടക്കത്തില്‍ ആപ്പിള്‍ ഐഫോണ്‍ 12, 13 എന്നിവയുടെ ഡിസ്‌പ്ലേ, ബാറ്ററി, ക്യാമറ സ്‌പെയര്‍ പാര്‍ട്ട്‌സാണ് ലഭ്യമാക്കുക.

Self Service Repair Store വഴി ഉപയോക്താക്കള്‍ക്ക് പാര്‍ട്ട്‌സ് ഓര്‍ഡര്‍ ചെയ്യാം. ഒപ്പം പഴയ പാര്‍ട്ട്‌സ് റീസൈക്ലിങ്ങിനായി കൊടുക്കുമ്പോള്‍ റിവാര്‍ഡ് പോയിന്റ്‌സ് വഴി ഇളവുകളും ലഭിക്കും.

പല ആളുകളും ഫോണുകള്‍ വീടുകളില്‍ വച്ച് റിപ്പയര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണെന്നും, അതാണ് ഇത്തരമൊരു നീക്കം നടത്താന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്നും ആപ്പിള്‍ പറയുന്നു.

Share this news

Leave a Reply

%d bloggers like this: