യൂറോപ്യൻ യൂണിയന് പുറത്ത് വച്ച് കോവിഡ് വാക്സിൻ എടുത്ത ഐറിഷ് പാസ്പോർട്ട് ഉടമകൾക്കും ഡിജിറ്റൽ സർട്ടിഫിക്കറ്റ് നൽകും

യൂറോപ്യന്‍ യൂണിയന് പുറത്ത് വച്ച് കോവിഡ് പ്രതിരോധ വാക്‌സിന്‍ എടുത്ത ഐറിഷ് പാസ്‌പോര്‍ട്ട് ഉടമകള്‍ക്കും EU Digital Covid-19 Certificate-ന് വേണ്ടി അപേക്ഷിക്കാമെന്ന് സര്‍ക്കാര്‍. EU-വിന് പുറത്ത് നിന്നും താഴെ പറയുന്ന വാക്‌സിനുകള്‍ എടുത്തവര്‍ക്കാണ് പാസിന് അര്‍ഹത:

  • Spikevax, better known as Moderna.
  • Vaxzevria, more commonly referred to here as AstraZeneca.
  • Comirnaty, better known as Pfizer – BioNTech.
  • Janssen one dose.

CoronaVac, SinoPharm എന്നീ വാക്‌സിനുകള്‍ നിലവില്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും, പക്ഷേ വൈകാതെ തന്നെ അവ സ്വീകരിച്ചവര്‍ക്കും പാസിനുള്ള സൗകര്യങ്ങള്‍ ചെയ്യുമെന്നും അധികൃതര്‍ ഉറപ്പ് നല്‍കി.

രാജ്യത്ത് കോവിഡ് ബാധ രൂക്ഷമായ സാഹചര്യത്തില്‍ കോവിഡ് പാസുകള്‍ സാര്‍വത്രികമാക്കാന്‍ സര്‍ക്കാര്‍ ഈയിടെ തീരുമാനിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ലോകത്തെവിടെയും അംഗീകൃത വാക്‌സിനുകള്‍ സ്വീകരിച്ച എല്ലാവര്‍ക്കും ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

ഐറിഷ് പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍, ഏത് രാജ്യത്ത് നിന്നായാലും മേല്‍പറഞ്ഞ വാക്‌സിനുകള്‍ സ്വീകരിച്ചാല്‍ കോവിഡ്-19 ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റിന് അര്‍ഹരാണ്. അതേസമയം ആ രാജ്യത്ത് നിന്നും വാക്‌സിന്‍ എടുത്തു എന്നതിന് തെളിവ് ഹാജരാക്കണം. ഐറിഷ് പാസ്‌പോര്‍ട്ട് കൈവശമുള്ള ഇന്ത്യക്കാര്‍ക്കും ഉപയോഗപ്രദമാകും ഈ തീരുമാനം.

കോവിഡ് പാസിനായി ഇവിടെ അപ്ലൈ ചെയ്യാം: https://covidcertificateportal.gov.ie/en-US/third-country-cert-request/

comments

Share this news

Leave a Reply

%d bloggers like this: