ഡബ്ലിനില്‍ വീടിന് തീപിടിച്ച് ഒരു മരണം. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് Clontarf പ്രദേശത്തെ Belgrove Road-ലെ ഒരു വീട്ടില്‍ തീ പടര്‍ന്നത്. 60-ലേറെ പ്രായമുള്ള ഒരാളാണ് അപകടത്തില്‍ മരിച്ചതെന്ന് ഗാര്‍ഡ അറിയിച്ചു.
ഗാര്‍ഡ്‌ക്കൊപ്പം ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡും സ്ഥലത്തെത്തിയിരുന്നു. ഇവരാണ് തീയണച്ചത്.
മരിച്ചയാളുടെ ശരീരം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്. സംഭവത്തില്‍ മറ്റാര്‍ക്കും പരിക്കില്ല.
തീപിടിത്തത്തിന്റെ കാരണങ്ങളെപ്പറ്റിയും ഇതുവരെ വിവരമൊന്നുമില്ല.
Share this news