ഡബ്ലിനിൽ നിന്നും കാണാതായ 24-കാരനെ കണ്ടെത്താൻ സഹായമഭ്യർത്ഥിച്ച് ഗാർഡ

ഡബ്ലിനില്‍ നിന്നും കാണാതായ യുവാവിനെ കുറിച്ച് വിവരങ്ങള്‍ നല്‍കി സഹായിക്കാന്‍ പൊതുജനത്തോട് അഭ്യര്‍ത്ഥിച്ച് ഗാര്‍ഡ. നവംബര്‍ 16 ചൊവ്വാഴ്ചയാണ് Clondalkin പ്രദേശത്ത് നിന്നും ഹാസിഫ് ഖാന്‍ എന്ന 24-കാരനെ കാണാതായത്.

ഏകദേശം 5 അടി 7 ഇഞ്ച് ഉയരം, മെലിഞ്ഞ ശരീരം, കറുത്ത നിറമുള്ള മുടി, ബ്രൗണ്‍ നിറത്തിലുള്ള കണ്ണുകള്‍ എന്നിവയാണ് ഹാസിഫിനെ തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങള്‍.

ഇദ്ദേഹത്തെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നര്‍ Clondalkin Garda Station on 01 666 7600, the Garda Confidential Line on 1800 666 111 എന്നീ നമ്പറുകളിലോ, അടുത്തുള്ള ഏതെങ്കിലും സ്‌റ്റേഷനിലോ അറിയിക്കണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു.

Share this news

Leave a Reply

%d bloggers like this: