ബൾബ് പൊട്ടിത്തെറിച്ച് മുഖത്ത് പരിക്കേറ്റ 10 വയസുകാരന് 27,000 യൂറോ നഷ്ടപരിഹാരം

ബള്‍ബ് പൊട്ടിത്തെറിച്ച് മുഖത്ത് പരിക്കും, പൊള്ളലുമേറ്റ 10 വയസുകാരന് 27,000 യൂറോ നഷ്ടപരിഹാരം നല്‍കാന്‍ ധാരണ. 2016 ഡിസംബര്‍ 12-നാണ് അന്ന് ആറ് വയസ് മാത്രമുണ്ടായിരുന്ന Joseph Carney-ക്ക് ബെഡ്ഡില്‍ കിടക്കുമ്പോള്‍ സമീപത്തെ ബള്‍ബ് പൊട്ടിത്തെിച്ച് പരിക്കേറ്റത്. Co Louth-ലെ Dunleer-ലുള്ള Bailes സ്വദേശിയാണ് ജോസഫ്.

Dealz, Ikea എന്നീ സ്‌റ്റോറുകള്‍ക്കെതിരെയാണ് ജോസഫ്, തന്റെ അമ്മ വഴി കേസ് ഫയല്‍ ചെയ്തത്. Ikea-യില്‍ നിന്നാണ് ബള്‍ബിന്റെ സ്റ്റാന്റ് വാങ്ങിച്ചത്. ബള്‍ബ് വാങ്ങിയത് പ്രദേശത്തെ Dealz സ്‌റ്റോറില്‍ നിന്നും.

ബള്‍ബ് പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് മുഖത്ത് നിന്നും രക്തമൊഴുകുന്ന നിലയിലായിരുന്നു അമ്മ ജോസഫിനെ കണ്ടത്. മുഖത്തും, ബെഡ്ഡിലും ബള്‍ബിന്റെ ചില്ലുകഷണങ്ങളും ചിതറിവീണിരുന്നു.

തുടര്‍ന്ന് കുട്ടിയെ ആദ്യം Drogheda-യിലെ Our Lady of Lourdes Hospital-ഉം, പിന്നീട് Temple Street Childrens’ Hospital-ഉം എത്തിച്ച് ചികിത്സ നല്‍കി.

കേസ് കോടതിയിലെത്തിയതിനെത്തുടര്‍ന്ന് Ikea-യും, Dealz-ഉം കോടതിക്ക് പുറത്ത് വച്ച് നഷ്ടപരിഹാരം നല്‍കി കേസ് അവസാനിപ്പിക്കാന്‍ സമ്മതിക്കുകയായിരുന്നു.

Share this news

Leave a Reply

%d bloggers like this: