Dundalk-ൽ നിന്നും കാണാതായ 42-കാരനെ കണ്ടെത്താൻ ഗാർഡയെ സഹായിക്കാമോ?

Dundalk-ലെ Carrick Road-ല്‍ വച്ച് കാണാതായ വടക്കന്‍ അയര്‍ലണ്ട് സ്വദേശി Damien Harrison-നെ തേടി ഗാര്‍ഡ. നവംബര്‍ 20 ശനിയാഴ്ച രാവിലെയാണ് 42-കാരനായ ഇദ്ദേഹത്തെ പ്രദേശത്ത് നിന്നും കാണാതാകുന്നത്.

5 അടി 5 ഇഞ്ച് ഉയരം, മെലിഞ്ഞ ശരീരം എന്നിവയാണ് ഇദ്ദേഹത്തിന്റെ ശാരീരികമായ പ്രത്യേകതകള്‍. ഗ്രേ നിറത്തിലുള്ള മുടിയും, നീല നിറത്തിലുള്ള കണ്ണുകളുമാണ് തിരിച്ചറിയാനുള്ള മറ്റ് മാര്‍ഗ്ഗങ്ങള്‍. കാണാതാകുമ്പോള്‍ ഗ്രേ നിറത്തിലുള്ള ഒരു ഹൂഡിയും, ഗ്രേ നിറത്തിലുള്ള ട്രൗസേഴ്‌സുമാണ് ധരിച്ചിരുന്നത്.

ഡാമിയന്റെ കുടുംബം ആശങ്കയിലണെന്നും, ഇദ്ദേഹം ഡബ്ലിന്‍ സിറ്റി സെന്ററില്‍ ഉണ്ടായേക്കാമെന്നും ഗാര്‍ഡ പറയുന്നു.

ഡാമിയനെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ Dundalk Garda Station (042) 9388400, the Garda Confidential Line on 1800 666 111 എന്നീ നമ്പറുകളിലോ, അടുത്തുള്ള ഗാര്‍ഡ സ്‌റ്റേഷനിലോ അറിയിക്കാന്‍ അഭ്യര്‍ത്ഥന.

Share this news

Leave a Reply

%d bloggers like this: