അയർലണ്ടിൽ 700 പേർക്ക് കൂടി ജോലി നൽകാൻ റീട്ടെയിൽ സ്റ്റോറായ Penneys

അയര്‍ലണ്ടില്‍ 700 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പ്രമുഖ റീട്ടെയില്‍ സ്റ്റോറായ Penneys. രാജ്യത്തെ സ്‌റ്റോറുകളില്‍ 250 മില്യണ്‍ യൂറോ ചെലവഴിച്ച് നടത്തുന്ന വികസന-നവീകരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് 700 പേര്‍ക്ക് കൂടി തൊഴില്‍ നല്‍കുക. ഒപ്പം Tallaght-യിലെ The Square-ല്‍ പുതിയ സ്റ്റോറും നിര്‍മ്മിക്കും. 300 പേര്‍ക്ക് ഈ പുതിയ സ്റ്റോറിലാകും ജോലി നല്‍കുക. 100 പേര്‍ക്ക് കമ്പനിയുടെ ഡബ്ലിനിലെ ഹെഡ് ക്വാര്‍ട്ടേഴ്‌സിലാും ജോലി നല്‍കും. ബാക്കി തൊഴിലസവരങ്ങള്‍ രാജ്യമെമ്പാടുമുള്ള മറ്റ് Penneys സ്റ്റോറുകളിലായിരിക്കും.

കോര്‍ക്ക് സിറ്റിയിലെ Patrick Street store, ഗോള്‍വേയിലെ Eyre Square outlet എന്നിവിടങ്ങളില്‍ സൗകര്യം വര്‍ദ്ധിപ്പിക്കുമെന്നും, ഇതിനായി 60 മില്യണ്‍ യൂറോ നീക്കിവച്ചിട്ടുണ്ടെന്നും Penneys അറിയിച്ചിട്ടുണ്ട്. കൗണ്ടി കില്‍ഡെയറിലെ Newbridge-ല്‍ നിര്‍മ്മിക്കുന്ന പുതിയ ഡിസ്ട്രിബ്യൂഷന്‍ സെന്റര്‍ 2024-ഓടെ പ്രവര്‍ത്തനമാരംഭിക്കുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു.

അയര്‍ലണ്ടില്‍ Penneys എന്നും, പുറം രാജ്യങ്ങളില്‍ Primark എന്നുമാണ് കമ്പനി അറിയപ്പെടുന്നത്. നിലവില്‍ 5,000-ഓളം പേര്‍ കമ്പനിക്കായി അയര്‍ലണ്ടില്‍ ജോലി ചെയ്യുന്നുണ്ട്. രാജ്യവ്യാപകമായുള്ള 399 Primark സ്‌റ്റോറുകളിലായി 70,000 പേരാണ് ജോലി ചെയ്യുന്നത്.

Primark-ന്റെ തീരുമാനത്തെ ഉപപ്രധാനമന്ത്രിയും, വാണിജ്യ വകുപ്പ് മന്ത്രിയുമായ ലിയോ വരദ്കര്‍ സ്വാഗതം ചെയ്തു.

Share this news

Leave a Reply

%d bloggers like this: