ഗാർഡ ഓഫിസർക്ക് മുമ്പിൽ നഗ്നതാ പ്രദർശനം; പ്രതിക്ക് 3 മാസം തടവ്

അറസ്റ്റിനിടെ ഗാര്‍ഡ ഓഫിസര്‍ക്ക് മുമ്പില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ പുരുഷന് മൂന്ന് മാസം തടവ്.

Michael Strain എന്ന 33-കാരനെ നവംബര്‍ 14-ന് Letterkenny-യിലെ Main Street-ല്‍ വച്ച് ഒരാള്‍ക്ക് നേരെ ആക്രമണം നടത്തിയ കേസില്‍ ഗാര്‍ഡ അറസ്റ്റ് ചെയ്ത ശേഷം വെറുതെ വിട്ടിരുന്നു. എന്നാല്‍ പിന്നീട് ടൗണില്‍ വച്ച് ഇയാള്‍ ആക്രോശിക്കുന്നത് കണ്ട് സംഭവമന്വേഷിച്ച ഗാര്‍ഡ ഓഫിസര്‍മാരോട് ഇയാള്‍ തട്ടിക്കയറി. തുടര്‍ന്ന് ഇയാളെ വീണ്ടും അറസ്റ്റ് ചെയ്ത് Letterkenny ഗാര്‍ഡ സ്‌റ്റേഷനിലെത്തിച്ചു.

ഇവിടെ വച്ചായിരുന്നു ഇയാള്‍ പാന്റഴിച്ച് വനിതാ ഓഫിസര്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയത്.

പ്രതികള്‍ നഗ്നതാ പ്രദര്‍ശനം നടത്തുന്നത് കാണുകയല്ല, ഓഫിസര്‍ക്ക് വേറെ ജോലികളുണ്ടെന്ന് Letterkenny District Court വിധിന്യായത്തില്‍ പ്രസ്താവിച്ചു. തന്റെ ചെയ്തിയില്‍ പ്രതി ക്ഷമ ചോദിക്കുന്നതായി ഇയാളുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞെങ്കിലും നഗ്നതാ പ്രദര്‍ശനം ചെറിയ കുറ്റമല്ലെന്ന് കാട്ടി മൂന്ന് മാസം തടവിന് വിധിച്ചു. അതേസമയം വിധിക്ക് ശേഷം കോടതിയില്‍ നിന്നും പുറത്തേയ്ക്ക് കൊണ്ടുപോകുന്നകിനിടെ പ്രതിയായ Strain ഒരു ഓഫിസറെ ഇടിക്കാന്‍ ശ്രമിക്കുകയും, ആക്രോശിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

Share this news

Leave a Reply

%d bloggers like this: