തിരയിൽ പെട്ടുപോയ സ്ത്രീയെ ബീച്ച് സന്ദർശിക്കാൻ വന്നയാൾ സാഹസികമായി രക്ഷപ്പെടുത്തി

Co Clare-ല്‍ നീന്തലിനിടെ തിരയില്‍ പെട്ടുപോയ സ്ത്രീയെ ഒരാള്‍ സാഹസികമായി രക്ഷപ്പെടുത്തി. ഞായറാഴ്ച രാവിലെ 11.30-ഓടെയാണ് Spanish Point-ലെ Black Rock-ല്‍ സ്ത്രീ തിരയില്‍ പെട്ട് മുങ്ങിത്താഴുന്നതായി എമര്‍ജന്‍സി സര്‍വീസിന് സന്ദേശം ലഭിച്ചത്.

തുടര്‍ന്ന് Coast Guard, Clare County Fire and Rescue Service, National Ambulance Service, RNLI, Gardai എന്നിവരടങ്ങുന്ന രക്ഷാസംഘം പ്രദേശത്തേയ്ക്ക് കുതിച്ചെത്തി. അപ്പോഴേയ്ക്കും ബീച്ചിലൂടെ നടക്കുകയായിരുന്ന ഒരു പുരുഷന്‍ സ്ത്രീയെ രക്ഷിച്ച് കരയിലെത്തിച്ചിരുന്നു.

60-ലേറെ പ്രായമുള്ള സ്ത്രീ നീന്തലിനിടെ ആഴങ്ങളില്‍ പെട്ടുപോകുകയായിരുന്നുവെന്നാണ് കരുതുന്നത്. രക്ഷാപ്രവര്‍ത്തകരും, പാരാമെഡിക്കല്‍ സംഘവും ഇവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി. സംഭവത്തിന്റെ ഞെട്ടലിലും, ശാരീരികോഷ്മാവ് കുറഞ്ഞ നിലയിലുമായിരുന്നു സ്ത്രീ. അതേസമയം ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നില്ലെന്ന് രക്ഷാസംഘം അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: