അയർലണ്ടിലെ നിയമങ്ങൾ ഭാഗം 3: കുട്ടികളും വിദേശയാത്രയും, കുട്ടികളും ലഹരിവസ്തുക്കളും

കുട്ടികളുടെ വിദേശയാത്ര

കുട്ടികള്‍ക്ക് 18 വയസ് തികയും വരെ സ്വന്തമായി വിദേശയാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കില്ല. പല വിമാനക്കമ്പനികളും 16 വയസിന് താഴെയുള്ള കുട്ടികളെ രക്ഷിതാക്കളില്ലാതെ യാത്രയ്ക്ക് അനുവദിക്കാറുമില്ല.

പാസ്‌പോര്‍ട്ട്

18 വയസിന് താഴെയുള്ളവരുടെ പാസ്‌പോര്‍ട്ടിന്, അത് എടുക്കുന്നത് മുതല്‍ അടുത്ത അഞ്ച് വര്‍ഷത്തേയ്ക്കാണ് സാധുത ഉണ്ടാകുക. ശേഷം പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കണം.

പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാനായി രക്ഷിതാവിന്റെ സമ്മതപത്രം ആവശ്യമാണ്. 2019 നവംബര്‍ 1 മുതല്‍ ആദ്യമായി പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കാവുന്നതാണ്. താഴെ പറയുന്ന രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്കാണ് ഇതിനുള്ള യോഗ്യത:

  • Ireland
  • Northern Ireland
  • Great Britain
  • the European Union
  • Iceland
  • Liechtenstein
  • Norway
  • Switzerland

18 വയസ് തികഞ്ഞാല്‍ ലഭിക്കുന്ന പാസ്‌പോര്‍ട്ട് പിന്നീട് 10 വര്‍ഷം കഴിഞ്ഞ് പുതുക്കിയാല്‍ മതി.

കുട്ടികളും ലഹരിവസ്തുക്കളും

മദ്യം

Intoxicating Liquor Act 2003 പ്രകാരം 18 വയസിന് താഴെയുള്ളവര്‍ മദ്യം വാങ്ങുന്നത് ശിക്ഷാര്‍ഹമാണ്. പ്രായപൂര്‍ത്തിയായ മറ്റാരെക്കൊണ്ടെങ്കിലും മദ്യം വാങ്ങിപ്പിക്കുന്നതും നിയമവിരുദ്ധമാണ്. സ്വകാര്യ വസതിയില്‍ അല്ലെങ്കിലോ, മാതാപിതാക്കളുടെ സമ്മതത്തോടെയല്ലാതെയോ 18 വയസ് തികയാത്തവര്‍ മദ്യപിക്കുന്നതും നിയമവിരുദ്ധമാണ്.

ഓഫ്-ലൈസന്‍സ് മദ്യക്കടകളില്‍ രക്ഷിതാവിനൊപ്പമല്ലാതെ വരുന്നതും ശിക്ഷാര്‍ഹമാണ്.

ലൈസന്‍സ് ഉള്ള കേന്ദ്രങ്ങളിലാണെങ്കില്‍ രക്ഷിതാവിനൊപ്പം വരാം. പക്ഷേ രാത്രി 9 മണിക്ക് മുമ്പ് തിരികെ പോകണം. (മെയ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 10 മണി വരെ).

പ്രൈവറ്റ് ഫങ്ഷന് വേണ്ടിയാണ് എത്തിയിരിക്കുന്നതെങ്കില്‍ 15 മുതല്‍ 17 വരെ പ്രായക്കാര്‍ക്ക് 9 മണിക്ക് ശേഷവും തുടരാം. പക്ഷേ ഇവിടെ ആവശ്യത്തിന് ഭക്ഷണം കൂടി വിളമ്പിയിരിക്കണം.

പൊതുസ്ഥലത്ത് 18 വയസിന് താഴെയുള്ള ഒരാള്‍ മദ്യം ഉപയോഗിക്കുന്നത് കണ്ടാല്‍ പിടിച്ചെടുക്കാന്‍ ഗാര്‍ഡയ്ക്ക് അധികാരമുണ്ട്.

സിഗരറ്റ്

Public Health (Tobacco) Act 2002 പ്രകാരം 18 വയസിന് താഴെയുള്ള ഒരു വ്യക്തിക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് ശിക്ഷാര്‍ഹമാണ്.

18 വയസിന് താഴെ പ്രായമുള്ള ഒരാള്‍ക്ക് കാറില്‍ പുകവലിക്കാന്‍ പാടില്ല. കാറില്‍ 18 വയസിന് താഴെയുള്ള വ്യക്തി ഉള്ളപ്പോള്‍, കാറിലെ മറ്റാരും പുകവലിക്കാനും പാടില്ല.

ചൂതാട്ടം

18 വയസ് തികയും വരെ ലോട്ടോ ടിക്കറ്റ് വാങ്ങാനോ, ബെറ്റ് വയ്ക്കാനോ വ്യക്തികള്‍ക്ക് അവകാശമില്ല. Betting Act 1931, Gaming and Lotteries (Amendment) Act 2019 എന്നിവയാണ് ഇതുമായി ബന്ധപ്പെട്ട നിയമങ്ങള്‍. ഫണ്‍ഫെയര്‍, അമ്യൂസ്‌മെന്റ് പാര്‍ക്ക് എന്നിവിടങ്ങളിലെ ബെറ്റുകളും, ഗെയിമുകളും, ലോട്ടറികളും ഇതില്‍ പെടും.

ഭാഗം 4 നാളെ: കുട്ടികളും വളര്‍ത്തുമൃഗങ്ങളും, കുട്ടികള്‍ക്ക് നല്‍കാവുന്ന ആയുധങ്ങള്‍

അയർലണ്ടിലെ കുട്ടികളുടെ അവകാശങ്ങൾ ഭാഗം 2: കുട്ടികളും വാഹനങ്ങളും: https://www.rosemalayalam.com/20211128080600/111981/

ഭാഗം 1 വായിക്കാം: അയർലണ്ടിൽ കുട്ടികൾക്ക് ചെയ്യാവുന്ന ജോലികൾ എന്തൊക്കെ? നിർബന്ധിത വിദ്യാഭ്യാസം എന്നാൽ എന്ത്? https://www.rosemalayalam.com/20211127074524/111964/

Share this news

Leave a Reply

%d bloggers like this: