കിൽഡെയറിൽ നിന്നും കാണാതായ കൗമാരക്കാരനെ കണ്ടെത്താൻ പൊതുജനസഹായം അഭ്യർത്ഥിച്ച് ഗാർഡ

കൗണ്ടി കില്‍ഡെയറില്‍ നിന്നും കാണാതായ കൗമാരക്കാരനെ കണ്ടെത്താന്‍ പൊതുജനസഹായം അഭ്യര്‍ത്ഥിച്ച് ഗാര്‍ഡ.

നവംബര്‍ 29 തിങ്കളാഴ്ച രാവിലെ 6.10-ഓടെയാണ് Shane O’Connor എന്ന 17-കാരനെ Newbridge-ല്‍ നിന്നും കാണാതാകുന്നത്.

ഏകദേശം 5 അടി 7 ഇഞ്ച് ഉയരം, ശരാശരി ശരീരം എന്നിയാണ് Shane-ന്. ബ്രൗണ്‍ നിറമുള്ള നീളം കുറഞ്ഞ മുടി, ബ്ലൂ നിറത്തിലുള്ള കണ്ണുകള്‍ എന്നിവയാണ് ഇദ്ദേഹത്തെ തിരിച്ചറിയാനുള്ള മറ്റ് മാര്‍ഗ്ഗങ്ങള്‍.

കാണാതാകുമ്പോള്‍ ഒരു മഞ്ഞ ജാക്കറ്റ്, കറുത്ത ട്രൗസേഴ്‌സ്, നീല നിറമുള്ള റണ്ണേഴ്‌സ് എന്നിവയാണ് ഇദ്ദേഹം ധരിച്ചിരുന്നത്.

Shane-നെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ Newbridge Garda Station on 045 440 0180, the Garda Confidential Line on 1800 666 111 എന്നീ നമ്പറുകളിലോ, അടുത്തുള്ള ഗാര്‍ഡ സ്‌റ്റേഷനിലോ അറിയിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.

Share this news

Leave a Reply

%d bloggers like this: