അയർലണ്ട് മലയാളി ഷൈജു ലൈവ് സംഗീതവും, സംവിധാനവും നിർവ്വഹിച്ച അയ്യപ്പഭക്തി ഗാനം ‘ശബരി മാമല സ്വാമിയേ’ പുറത്തിറങ്ങി

അയര്‍ലണ്ടിലെ കലാരംഗത്ത് ശ്രദ്ധേയനായ ഷൈജു ലൈവ് സംഗീതവും, സംവിധാനവും നിര്‍വ്വഹിച്ച അയ്യപ്പഭക്തി ഗാനം ‘ശബരി മാമല സ്വാമിയേ’ പുറത്തിറങ്ങി.

സിജു തുറവൂരാണ് ഗാനത്തിന് വരികളെഴുതിയിരിക്കുന്നത്. ഷൈജു ലൈവിനൊപ്പം ഗോപകിഷോര്‍ കൊച്ചാട്ടിലും ചേര്‍ന്നാണ് ഭക്തിസാന്ദ്രമായ ഗാനത്തിന്റെ ആലാപനം.

ഷൈജു ലൈവ് സാരഥിയായിട്ടുള്ള Kinnor Musics Ireland ആണ് ഗാനം അവതരിപ്പിച്ചിരിക്കുന്നത്. ഭാവിയില്‍ കൂടുതല്‍ ആല്‍ബങ്ങളും, ഗാനങ്ങളുമായി പ്രേക്ഷകരെ ആസ്വാദനത്തിന്റെ പുതിയ തലങ്ങളിലെത്തിക്കാന്‍ തങ്ങള്‍ ഒരുങ്ങുകയാണെന്ന് ഷൈജു ലൈവ് ‘റോസ് മലയാളത്തോട്’ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: