ടൈം മാഗസിൻ ‘പേഴ്സൺ ഓഫ് ദി ഇയർ’ ആയി ടെസ്ല മേധാവി ഇലോൺ മസ്‌ക്; മസ്‌ക് ഒരു കോമാളിയും അതേസമയം ദീർക്ഷവീക്ഷണമുള്ള അതീവബുദ്ധിമാനുമെന്ന് ജൂറി

ടൈം മാഗസിന്റെ ‘പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ 2021’ ആയി ടെസ്ല കമ്പനി ഉടമ ഇലോണ്‍ മസ്‌ക്. മസ്‌ക് ഒരു ‘കോമാളിയും, അതീവബുദ്ധിമാനും, പ്രഭുത്വവും, ദീര്‍ഘവീക്ഷണവുമുള്ളയാളും, വ്യവസായിയും, സ്വയം പ്രദര്‍ശിപ്പിക്കുന്നയാളും’ ആണെന്ന് പ്രഖ്യാപനം നടത്തിക്കൊണ്ട് ടൈം മാഗസിന്‍ പറഞ്ഞു.

ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്ലയുടെ സ്ഥാപനും, മേധാവിയുമായ മസ്‌ക്, ഈയിടെ ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയായി മാറിയിരുന്നു. ടെസ്ലയുടെ മൂല്യം വര്‍ദ്ധിച്ചതോടെ ആകെ സമ്പാദ്യം 300 ബില്യണ്‍ ഡോളറോളം ആയതാണ് മസ്‌കിനെ അതിസമ്പന്നരില്‍ ഒന്നാം സ്ഥാനത്തെത്താന്‍ സഹായിച്ചത്. ആമസോണ്‍ ഉടമ ജെഫ് ബെസോസിനെ പിന്തള്ളിയാണ് 50-കാരനായ മസ്‌ക് ഈ നേട്ടം സ്വന്തമാക്കിയത്.

ബഹിരാകാശ പര്യവേക്ഷണത്തിനായി SpaceX എന്നൊരു കമ്പനി കൂടി 2002-ല്‍ ഇലോണ്‍ മസ്‌ക് ആരംഭിച്ചിട്ടുണ്ട്. ഇതര ഊര്‍ജ്ജം ഉപയോഗപ്രദമാക്കാനായി സൃഷ്ടിച്ച SolarCity എന്ന കമ്പനിയടക്കം മസ്‌കിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവൃത്തികള്‍ ഒന്നൊന്നായി ടൈം മാഗസിന്‍ എടുത്തുപറയുകയും ചെയ്തു.

‘പേഴ്‌സണ്‍ ഓഫ് ദി ഇയര്‍’ എന്നത് ഒരു അവാര്‍ഡ് അല്ലെന്നും, ആ വര്‍ഷം ലോകത്തെ നല്ലതായോ, മോശയോ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തിക്ക് നല്‍കുന്ന അംഗീകാരമാണെന്നും ടൈം മാഗസിന്‍ പ്രത്യേകം പറഞ്ഞു.

ജനുവരി മാസത്തില്‍ തന്റെ കമ്പനിയായ SpaceX, ബുള്ളറ്റ് രൂപത്തിലുള്ള സ്റ്റാര്‍ഷിപ്പ് വിക്ഷേപിക്കുമെന്ന് മസ്‌ക് പ്രഖ്യാപിച്ചിരുന്നു. നാസയുമായി ചേര്‍ന്ന് 2025-ഓടെ ചന്ദ്രനില്‍ മനുഷ്യരെ ഇറക്കാനും SpaceX-ന് പദ്ധതിയുണ്ട്. ശേഷം ചൊവ്വയിലും മനുഷ്യരെ എത്തിക്കാനുള്ള ബഹിരാകാശ പേടകങ്ങള്‍ നിര്‍മ്മിക്കുമെന്നാണ് മസ്‌ക് പറയുന്നത്.

Share this news

Leave a Reply

%d bloggers like this: