Co Mayo-യിൽ കാറുകൾ കൂട്ടിയിടിച്ച് ഒരു മരണം; 4 പേർക്ക് പരിക്ക്

Co Mayo-യില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. തിങ്കളാഴ്ച വൈകിട്ട് 5.40-ഓടെ Castlebar-ന് സമീപം Breaffy-യിലുള്ള N60-യിലായിരുന്നു അപകടം.

കാറുകളിലൊന്നിലെ യാത്രക്കാരനാണ് മരിച്ചത്. ഇദ്ദേഹത്തിന് 30-ലേറെ പ്രായമുണ്ട്.

അപകടത്തില്‍ പരിക്കേറ്റ മൂന്ന് പുരുഷന്മാരെയും, ഒരു സ്ത്രീയെയും Mayo General Hospital-ല്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ പരിക്കുകള്‍ ജീവന് ഭീഷണിയുള്ളതല്ല.

രാത്രിയിലുടനീളം പ്രദേശത്തെ റോഡ് അടച്ചിട്ടിരുന്നു. ഇന്ന് രാവിലെ ഫോറന്‍സിക് പരിശോധന നടക്കും.

Share this news

Leave a Reply

%d bloggers like this: