ഡബ്ലിൻ സ്വദേശി എലിസബത്തിനെ (52) കാണാതായി 2 ആഴ്ച; പൊതുജനസഹായം തേടി ഗാർഡ

ഡബ്ലിനില്‍ നിന്നും ഡിസംബര്‍ 12 മുതല്‍ കാണാതായ 52-കാരിക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി ഗാര്‍ഡ. ഡബ്ലിന്‍ 5-ലെ Artane-ലുള്ള വീട്ടില്‍ വച്ചാണ് Elizabeth Redmond എന്ന 52-കാരിയെ കാണാതായിരിക്കുന്നത്. ഇവരെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ തങ്ങളുമായി ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥന പുറപ്പെടുവിച്ചു.

5 അടി 7 ഇഞ്ച് ഉയരം, മെലിഞ്ഞ ശരീരം, ബ്രൗണ്‍ നിറമുള്ള മുടി, പച്ച നിറമുള്ള കണ്ണുകള്‍ എന്നിവയാണ് എലിസബത്തിനെ തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങള്‍.

ഒരു 08-MH black Renault Clio കാര്‍ ഇവര്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്.

എലിസബത്തിനെ കുറിച്ച് അവരുടെ കുടുംബം ആശങ്കാകുലരാണെന്ന് ഗാര്‍ഡ പറഞ്ഞു.

എലിസബത്തിനെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള ഗാര്‍ഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടുക:
Coolock Garda Station on 01 666 4200, the Garda Confidential Line on 1800 666 111

Share this news

Leave a Reply

%d bloggers like this: