കൈതപ്രം വിശ്വനാഥൻ അന്തരിച്ചു

സംഗീതസംവിധായകന്‍ കൈതപ്രം വിശ്വനാഥന്‍ (58) അന്തരിച്ചു. കോഴിക്കോട് എംവിആര്‍ കാന്‍സര്‍ സെന്ററില്‍ അര്‍ബുദബാധിതനായി ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

ഗാനരചയിതാവും, സംഗീതസംവിധായകനും, ഗായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ഇളയ സഹോദരനാണ് കൈതപ്രം വിശ്വനാഥന്‍. 20-ലേറെ സിനിമകള്‍ക്ക് സംഗീതം പകര്‍ന്ന അദ്ദേഹത്തിന് 2001-ല്‍ മികച്ച പശ്ചാത്തലസംഗീതത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

1963-ല്‍ കണ്ണൂരിലെ കൈതപ്രത്ത് ജനിച്ച വിശ്വനാഥന്‍, അറിയപ്പെടുന്ന കര്‍ണ്ണാടകസംഗീതജ്ഞനുമാണ്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ സഹായിയായി ‘ദേശാടനം’ എന്ന ചിത്രത്തിലൂടെയാണ് സിനിമാ പ്രവേശം. ജയരാജ് സംവിധാനം ചെയ്ത ‘കണ്ണകി’ എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംഗീത സംവിധായകനായി.

കണ്ണകി, തിളക്കം, ഏകാന്തം, ദൈവനാമത്തില്‍, മദ്ധ്യവേനല്‍, കൗസ്തുഭം തുടങ്ങിയവയാണ് സംഗീതസംവിധാനം നിര്‍വ്വഹിച്ച പ്രധാന സിനിമകള്‍.

ഭാര്യ: ഗൗരി അന്തര്‍ജ്ജനം. മക്കള്‍: അദിതി, നര്‍മ്മദ, കേശവ്.

comments

Share this news

Leave a Reply

%d bloggers like this: