സാങ്കേതിക തകരാറുകൾ; 475,000 കാറുകൾ തിരികെ വിളിച്ച് ടെസ്ല

സാങ്കേതികത്തകരാറുകള്‍ മൂലം യുഎസില്‍ വിറ്റ 475,000 കാറുകള്‍ തിരികെ വിളിച്ച് ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്ല. റിയര്‍ വ്യൂ ക്യാമറ, front hood എന്നിവയിലെ തകരാറുകള്‍ കാരണമാണ് Mosel S, Model 3 ഇലക്ട്രിക് കാറുകള്‍ തിരികെ വിളിക്കുന്നതെന്ന് യുഎസ് ഗതാഗത സുരക്ഷാ വകുപ്പ് വ്യക്തമാക്കി.

വാര്‍ത്ത പുറത്തുവന്നതോടെ ടെസ്ലയുടെ ഓഹരിക്ക് 1.1% ഇടിവ് സംഭവിച്ചിട്ടുണ്ട്.

2017-2020 കാലത്ത് നിര്‍മ്മിച്ച 356,309 Model 3 കാറുകളില്‍ റിയര്‍ വ്യൂ ക്യാമറയ്ക്ക് തകരാറുള്ളതായാണ് കണ്ടെത്തിയിരിക്കുന്നത്. 119,009 Model S കാറുകള്‍ക്ക് front hood-ല്‍ ആണ് തകരാര്‍.

കാറുകളിലെ ഈ തകരാറുകള്‍ അപകടത്തിന് ഇടയാക്കുന്നതായും US National Highway Traffic Safety Administration (NHTSA) വ്യക്തമാക്കി. അതേസമയം സംഭവത്തില്‍ പ്രതികരിക്കാന്‍ ടെസ്ല തയ്യാറായിട്ടില്ല.

ടെസ്ലയുടെ ചില കാറുകളില്‍ ഓടുമ്പോള്‍ തന്നെ വീഡിയോ ഗെയിം കളിക്കാനുള്ള സൗകര്യമൊരുക്കിയതുമായി ബന്ധപ്പെട്ട് കമ്പനിക്കെതിരെ NHTSA അന്വേഷണം പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് ഈ സംവിധാനം ടെസ്ല എടുത്തുകളയുമെന്ന് ഉറപ്പ് നല്‍കിയിരുന്നു.

കഴിഞ്ഞ ഓഗസ്റ്റില്‍ ടെസ്ലയുടെ ഓട്ടോ പൈലറ്റ് കാറുകള്‍ കൂടുതലായി അപകടത്തില്‍ പെടുന്നതിനെത്തുടര്‍ന്നും അന്വേഷണം നടന്നിരുന്നു.

Share this news

Leave a Reply

%d bloggers like this: