ഡോണഗലിൽ നിയന്ത്രണം വിട്ട ലോറി വീട്ടിലേയ്ക്ക് ഇടിച്ചുകയറി; കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

കൗണ്ടി ഡോണഗലില്‍ വീട്ടിലേയ്ക്ക് ലോറി ഇടിച്ചുകയറി. ഉറങ്ങിക്കിടക്കുകയായിരുന്ന കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു.

തിങ്കളാഴ്ച രാവിലെ 6.45-ഓടെ Newtowncunningham-ലെ Killverry-ലുള്ള N13 റോഡിലായിരുന്നു സംഭവം. ഡെറിയില്‍ നിന്നും ലെറ്റര്‍കെന്നിയിലേയ്ക്ക് പോകുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് സമീപത്തെ വീട്ടിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വീടിന്റെ ഒരു വശം തകര്‍ന്നെങ്കിലും ലോറി വീടിന് സമീപം നിന്നിരുന്ന മരത്തില്‍ തട്ടി നിന്നതിനാല്‍ കൂടുതല്‍ നാശഷ്ടവും ആളപായവും ഒഴിവായി.

ലോറി ഇടിച്ച് കയറിയ ശബ്ദം കേട്ടാണ് കുടുംബം ഉറക്കമുണര്‍ന്നത്. വീട്ടുകാര്‍ക്ക് ആര്‍ക്കും പരിക്കില്ലെന്ന് കണ്ടതോടെ ആശ്വാസമായി.

അതേസമയം ലോറി ഡ്രൈവറെ പരിക്കുകളോടെ ലെറ്റര്‍ കെന്നി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ പരിക്ക് ജീവന് ഭീഷണിയുള്ളതല്ലെന്നാണ് വിവരം.

ഭാഗ്യം കൊണ്ട് മാത്രമാണ് വീട്ടുകാര്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടതെന്ന് ലോക്കല്‍ കൗണ്ടി കണ്‍സിലറായ പോള്‍ കാനിങ് പറഞ്ഞു. ലോറി നിയന്ത്രണം വിട്ടപ്പോള്‍ എതിര്‍ദിശയില്‍ വാഹനങ്ങളൊന്നും വരാഞ്ഞതും ഭാഗ്യമായി.

Share this news

Leave a Reply

%d bloggers like this: