അമേരിക്കയിൽ ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മനുഷ്യശരീരത്തിൽ വച്ചുപിടിപ്പിച്ച് അപൂർവ ശസ്ത്രക്രിയ

ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മനുഷ്യനിൽ വച്ചുപിടിപ്പിച്ച് അമേരിക്കയിലെ ഡോക്ടർമാർ. University of Maryland Medical School -ൽ വെള്ളിയാഴ്ചയാണ് ഈ അപൂർവ ശസ്ത്രക്രിയ നടന്നത്. നേരത്തെ ഇത്തരത്തിൽ പന്നിയുടെ ഹൃദയം മനുഷ്യനിൽ വച്ച് പിടിപ്പിച്ചിരുന്നെങ്കിലും അത് മസ്തിഷ്ക മരണം സംഭവിച്ച ആളിൽ ആയിരുന്നു.

എന്നാൽ ഇത്തവണ ഹൃദ്രോഗിയായ David Bennett എന്നയാളിലാണ് ഹൃദയം വച്ചുപിടിപ്പിച്ചത്. ഹൃദയം മാറ്റി വയ്ക്കുക അല്ലെങ്കിൽ മരണത്തിലേയ്ക്ക് നീങ്ങുക എന്നീ രണ്ട് വഴികളാണ് 57-കാരനായ ഇദ്ദേഹത്തിന് മുന്നിൽ ഉണ്ടായിരുന്നത്. മനുഷ്യ ഹൃദയം വച്ചുപിടിപ്പിക്കാൻ സാധ്യമല്ലെന്നു വന്നതോടെ ഒരു പരീക്ഷണത്തിന് Bennett തയ്യാറാവുകയായിരുന്നു.

ശസ്ത്രക്രിയയ്ക്ക് ശേഷം ഇദ്ദേഹത്തിന്റെ ആരോഗ്യം നിരീക്ഷിച്ചു വരികയാണെന്നും, ഹൃദയം ഇത് വരെ ഇദ്ദേഹത്തിന്റെ ശരീരം പുറംതള്ളുന്ന രീതിയിൽ (rejection) പ്രതികരിച്ചിട്ടില്ലെന്നും ഡോക്ടർമാർ പറഞ്ഞു.

ദാതാക്കളെ ലഭിക്കാൻ പ്രയാസം വന്നാൽ പകരം സംവിധാനം എന്ന നിലയിൽ ജനിതക മാറ്റം വരുത്തിയ മൃഗങ്ങളുടെ അവയവം വച്ചുപിടിപ്പിക്കുക എന്ന ആശയത്തിൽ വൻ കുതിച്ചുചാട്ടമാണ് ഇതിലൂടെ സാധ്യമായിരിക്കുന്നതെന്നു ഡോക്ടർമാർ പറയുന്നു.

മനുഷ്യ ശരീരം അവയവം സ്വീകരിക്കുന്ന തരത്തിൽ ജനിതകമാറ്റം വരുത്തിയ പന്നിയിൽ നിന്നുമാണ് ഹൃദയം എടുത്തത്. അല്ലാത്ത പക്ഷം ഹൃദയം മനുഷ്യശരീരം റിജക്ട് ചെയ്യുകയും രോഗി മരണപ്പെടുകയും ചെയ്യും.

സർജറിയിൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ പുതുതായി നിർമ്മിച്ച anti-rejection drug- ഉം ഉപയോഗിച്ചു.

പന്നികളുടെ ശരീരത്തിന്റെ വലിപ്പവും മറ്റ് പ്രത്യേകതകളുമാണ് അവയെ മനുഷ്യർക്ക് പറ്റുന്ന ദാതാക്കൾ (donors) ആക്കി മാറ്റുന്നത്.

Share this news

Leave a Reply

%d bloggers like this: