രണ്ട് വർഷത്തിനിടെ 56 ശതമാനം വില വര്‍ധന രേഖപെടുത്തി Used Car വിപണി

കഴിഞ്ഞ രണ്ട് വർഷത്തിനിടെ യൂസ്ഡ് കാർ വിലയിൽ ശരാശരി 56 ശതമാനം വർധനയുണ്ടായതായി ഓൺലൈൻ വിപണിയായ Done Deal ന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഉപയോഗിച്ച കാർ വിലകളുടെ വിശകലനത്തിൽ, 2021-ന്റെ അവസാന മൂന്ന് മാസങ്ങളിൽ വിലയിൽ ശരാശരി 7.7 ശതമാനം വർദ്ധനവുണ്ടായതായി കണ്ടെത്തി, ഇത് റെക്കോർഡ് വില വളർച്ചയാണെന്ന് അവകാശപ്പെടുന്നു.


“പാൻഡെമിക് മൂലമുണ്ടായ വിതരണ ശൃംഖലയിലെ തടസ്സവും ബ്രെക്‌സിറ്റ് വിപണിയുടെ അനന്തരഫലങ്ങൾ തിരിച്ചറിഞ്ഞതും used car ന്റെറ വിലക്കയറ്റത്തില്‍ കലാശിച്ചു.” NUIG ലെ പരിസ്ഥിതി സാമ്പത്തിക വിദഗ്ധൻ Dr Tom Gillespie പറഞ്ഞു:

പുതിയ കാറുകളിലെ നിർണായക ഘടകമായ semi-conductors ന്റെs ലഭ്യത കുറവ് പുതിയ കാറുകളുടെ നിര്മാകണത്തെ തടസ്സപെടുത്തി. 

"പുതിയ കാറുകൾക്കായുള്ള ദീർഘമായ കാത്തിരിപ്പ് used car വിപണിയിലേക്ക് തിരിയാൻ ഉപഭോക്താക്കളെ പ്രേരിപ്പിച്ചു, used car വിതരണവും ഇപ്പോള്‍ ബുദ്ധിമുട്ടിലാണ്’." Dr Tom Gillespie പറഞ്ഞു

comments

Share this news

Leave a Reply

%d bloggers like this: