പ്രവാസികൾക്കും കുടംബത്തിനും പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുമായി കേരള സർക്കാർ; വാർഷിക പ്രീമിയം വെറും 550 രൂപ

കേരള സര്‍ക്കാരിന് കീഴില്‍ പ്രവാസിക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന നോര്‍ക്ക റൂട്ട്‌സ്, പ്രവാസികള്‍ക്കായി പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി അവതരിപ്പിക്കുന്നു. ‘പ്രവാസി രക്ഷ’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ പ്രവാസികള്‍ക്കും, അവരോടൊപ്പം വിദേശത്ത് സ്ഥിരതാമസമാക്കിയ കുടുംബാംഗങ്ങള്‍ക്കും ആരോഗ്യസുരക്ഷാ ഇന്‍ഷുറന്‍സ് നല്‍കുന്ന തരത്തിലാണ് ഇത് നടപ്പിലാക്കുക.

18 മുതല്‍ 60 വരെ പ്രായക്കാരായ പ്രവാസികള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുക. വര്‍ഷത്തില്‍ 550 രൂപയാണ് പ്രീമിയം തുക.

പ്രവാസികളുടെ ആരോഗ്യക്ഷേമം മുന്‍നിര്‍ത്തിയാണ് പദ്ധതി അവതരിപ്പിക്കുന്നതെന്ന് ഉദ്ഘാടനവേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സുമായി ചേര്‍ന്നുള്ള പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്നത് നോര്‍ക്ക റൂട്ട്‌സ് ആണ്.

എങ്ങനെ അപേക്ഷിക്കാം?

www.norkaroots.org സന്ദര്‍ശിക്കുക

Services എന്ന സെക്ഷനില്‍ നിന്നും Pravasi ID സെലക്ട് ചെയ്ത് ജോയിന്‍ ചെയ്യുക.

പ്രീമിയം ഓണ്‍ലൈനായി അടയ്ക്കാം.

സംശയങ്ങള്‍ക്ക് ബന്ധപ്പെടുക: norka.raksha@gmail.com

Phone: 91-417-2770543

Toll free number: 00918802012345 (missed call service available)

Share this news

Leave a Reply

%d bloggers like this: