ഒടുവിൽ 19 മില്യന്റെ ലോട്ടറിക്ക് അവകാശി; ഒന്നാം സമ്മാനം Co Mayo-യിൽ വിറ്റ ടിക്കറ്റിന്

അയര്‍ലണ്ടിന്റെ ലോട്ടറി ചരിത്രത്തിലെ റെക്കോര്‍ഡ് തുകയായ 19 മില്യണ്‍ യൂറോ ലഭിച്ചത് Co Mayo-യില്‍ വിറ്റ ടിക്കറ്റിന്. ആറ് മാസത്തിലേറെയായി വിജയികളില്ലാതെ നറുക്കെടുപ്പ് തുടര്‍ന്ന ലോട്ടറി ഏറെ വിവാദങ്ങള്‍ക്ക് ശേഷമാണ് 64-ആം നറുക്കെടുപ്പിനൊടുവില്‍ വിജയിയെ കണ്ടെത്തിയിരിക്കുന്നത്.

Quick Pick ടിക്കറ്റിലെ ആറ് അക്കവും ഒത്തുവന്നതോടെയാണ് വമ്പന്‍ തുകയ്ക്ക് ഒടുവില്‍ അവകാശിയായത്. 2, 9, 16, 30, 37, 40 എന്നീ അക്കങ്ങളും, ഒപ്പം ബോണസ് നമ്പറായ 23-ഉം അടങ്ങിയതാണ് ഭാഗ്യ നമ്പര്‍.

അതേസമയം ഇനി ഇത്തരത്തില്‍ നറുക്കെടുപ്പ് നീളുന്ന സാഹചര്യമുണ്ടാവില്ലെന്ന് നാഷണല്‍ ലോട്ടറി അധികൃതര്‍ വ്യക്തമാക്കി. അത്തരത്തില്‍ തങ്ങളുടെ നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയതായും, ഇനി മുതല്‍ ഒരു തുക ക്യാപ്പ് ചെയ്ത് ശേഷം (പരമാവധി സമ്മാനത്തുക ഇത്രയാണെന്ന് ഉറപ്പിച്ചാല്‍) അഞ്ച് നറുക്കെടുപ്പുകള്‍ക്ക് ശേഷവും വിജയി ഉണ്ടാകുന്നില്ലെങ്കില്‍ സുനിശ്ചിതമായി വിജയിയെ കണ്ടെത്തുന്ന തരത്തിലാണ് മാറ്റം.

‘Will be won’ എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ രീതിയിലാണ് കഴിഞ്ഞ ദിവസം 19 മില്യന്റെ വിജയിയെ തീരുമാനിച്ചത്. ആറ് അക്കവും ഒത്തുവരാതെ വന്നാല്‍, അഞ്ച് അക്കം ഒത്തുവരികയും, ഒരു അക്കം ബോണസ് ആയി തീരുമാനിക്കുകയും ചെയ്താണ് വിജയിയെ കണ്ടെത്തുന്നത്. ഇതിലും വിജയിയെ കണ്ടെത്തിയില്ലെങ്കില്‍ അഞ്ച് നമ്പര്‍ ഒത്തുവന്നവര്‍ക്കിടയില്‍ സമ്മാനത്തുക വീതിച്ച് നല്‍കും.

Share this news

Leave a Reply

%d bloggers like this: