യു.കെയിൽ വാഹനാപകടം; രണ്ട് മലയാളികൾ മരിച്ചു

യു.കെ ഗ്ലോസ്റ്ററിന് സമീപം ചെല്‍റ്റന്‍ഹാമിലെ റൗണ്ട് എബൗട്ടിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. എറണാകുളം മൂവാറ്റുപുഴയ്ക്ക് സമീപം കുന്നയ്ക്കാല്‍ സ്വദേശി ബിന്‍സ് രാജന്‍, കൊല്ലം സ്വദേശി അര്‍ച്ചന നിര്‍മ്മല്‍ എന്നിവരാണ് മരിച്ചത്.

ബിന്‍സ് രാജന്‍ അപകടസ്ഥലത്ത് വച്ചുതന്നെ മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇദ്ദേഹത്തിന്റെ ഭാര്യ അനഘയും, രണ്ട് വയസുള്ള കുട്ടിയും ഓക്‌സ്ഫര്‍ഡ് ഹോസ്പിറ്റലില്‍ ചികിത്സയിലാണ്.

അര്‍ച്ചന നിര്‍മ്മലിനെ ബ്രിസ്റ്റോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവരുടെ ഭര്‍ത്താവ് നിര്‍മ്മല്‍ രമേഷിന് അപകടത്തില്‍ പരിക്കേറ്റു. ഇദ്ദേഹം പത്തനംതിട്ട വല്ലച്ചിറ സ്വദേശിയാണ്.

Source: UUKMA News

comments

Share this news

Leave a Reply

%d bloggers like this: