കോവിഡ് വ്യാപനം അതിരൂക്ഷം; രാജ്യത്തെ 13 ആശുപത്രികളിൽ ഐസിയു ബെഡ്ഡുകൾ ഒഴിവില്ല

അയര്‍ലണ്ടില്‍ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ 13 ആശുപത്രികളില്‍ ഐസിയു ബെഡ്ഡുകള്‍ ഒഴിവില്ലെന്ന് റിപ്പോര്‍ട്ട്. ഇന്നലെ 6,329 പിസിആര്‍ ടെസ്റ്റുകളും, 4,810 ആന്റിജന്‍ ടെസ്റ്റുകളുമാണ് പോസിറ്റീവ് റിസല്‍ട്ടുകള്‍ നല്‍കിയത്.

രോഗം ഗുരുതരമാകുന്നവര്‍ക്ക് വേണ്ടിയുള്ള intensive care unit (ICU), high dependency unit (HDU) ബെഡ്ഡുകള്‍ നിലവില്‍ രാജ്യത്തെ 13 ആശുപത്രികളിലും ഒഴിവില്ല. ആകെയുള്ള 320-ഓളം ബെഡ്ഡുകളില്‍ 271-ഓളം എണ്ണത്തില്‍ പ്രായപൂര്‍ത്തിയായവരും, 23 എണ്ണത്തില്‍ കുട്ടികളും നിലവില്‍ ചികിത്സ തേടുകയാണെന്ന് HSE പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ആകെയുള്ള ഈ 294 രോഗികളില്‍ 88 പേര്‍ കോവിഡ് ബാധിതരാണ്.

ഇതോടെ ഇനി 17 ബെഡ്ഡുകള്‍ മാത്രമാണ് പ്രായപൂര്‍ത്തിയായവര്‍ക്ക് നല്‍കാനുള്ളത്. കുട്ടികള്‍ക്ക് എട്ടും. ആറ് ബെഡ്ഡുകള്‍ അധികമായി റിസര്‍വ് ചെയ്തുവച്ചിട്ടുമുണ്ട്.

ഡബ്ലിനിലെ Mater Hospital-ല്‍ ആണ് ഏറ്റവുമധികം കോവിഡ് രോഗികള്‍ ഐസിയുവില്‍ കഴിയുന്നത്- 15. മറ്റ് ആശുപത്രികളിലെ കണക്കുകള്‍ ഇപ്രകാരം: Beaumont (9), University Hospital Limerick (8), St James’s (8), Tallaght (5), St Vincent’s (4).

ആകെ 972 പേരാണ് കോവിഡ് ബാധിതരായി വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

കോവിഡ് ബാധ തുടരുന്ന സാഹചര്യത്തില്‍ medical grade അല്ലെങ്കില്‍ FFP2 മാസ്‌ക് ധരിച്ച് മാത്രമേ പുറത്തിറങ്ങാവൂവെന്ന് ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ാേണി ഹോലഹാന്‍ അറിയിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: