ലോകത്തെ ഇൻസ്റ്റാഗ്രാം പ്രേമികളുടെ പ്രിയപ്പെട്ട പ്രദേശങ്ങളിൽ ഡബ്ലിനും കെറിയും; ഒന്നാം സ്ഥാനം ആർക്കെന്നറിയേണ്ടേ?

ലോകത്ത് മികച്ച ഇന്‍സ്റ്റാഗ്രാം ഫോട്ടോകളെടുക്കാന്‍ പറ്റിയ 50 പ്രദേശങ്ങളുടെ പട്ടികയില്‍ അയര്‍ലണ്ടിലെ ഡബ്ലിനും കെറിയും. ലോകോത്തര ട്രാവലിങ് വെബ്‌സൈറ്റായ Big 7 Travel ആണ് Top 50 Instagrammable Places പട്ടിക പുറത്തിറക്കിയിരിക്കുന്നത്.

ഓരോ സ്ഥലത്ത് വച്ചും ആളുകള്‍ ഫോട്ടോ എടുത്ത ശേഷം സ്ഥലപ്പേര് വച്ച് ഹാഷ് ടാഗ് നല്‍കി പോസ്റ്റ് ചെയ്തത് കണക്കാക്കിയാണ് പട്ടികയിലേയ്ക്കുള്ള പ്രദേശങ്ങളെ തെരഞ്ഞെടുത്തത്. വെബ്‌സൈറ്റ് വായനക്കാരായ 15 ലക്ഷം പേരില്‍ നടത്തിയ സര്‍വേ വഴിയാണ് ഇത് കണ്ടെത്തിയത്. എഡിറ്റോറിയല്‍ സംഘത്തിന്റെ തെരഞ്ഞെടുപ്പും മാനദണ്ഡമായി.

പട്ടികയില്‍ 27-ആം സ്ഥാനത്താണ് ഡബ്ലിന്‍. കെറി 39-ആം സ്ഥാനത്തും.

സുന്ദരമായ പബ്ബുകള്‍, മെഡീവല്‍ ശേഷിപ്പുകള്‍, സ്ട്രീറ്റ് ആര്‍ട്ട്, ജീവസ്സുറ്റ സംസ്‌കാരം എന്നിവയാണ് ഡബ്ലിനെ പ്രിയപ്പെട്ടതാക്കുന്നതെന്ന് എഡിറ്റോറിയല്‍ സംഘം പറയുന്നു. Trinity College-ലെ ലോങ് റൂം, Temple Bar എന്നിവയാണ് നഗരത്തില്‍ മിക്കവരും ഫോട്ടോയെടുക്കാന്‍ ഇഷ്ടപ്പെടുന്ന സ്ഥലങ്ങള്‍.

അതേസമയം പര്‍വ്വതനിരകളാണ് കെറിയുടെ ആകര്‍ഷകത്വം.

പട്ടികയില്‍ ഒന്നാം സ്ഥാനത്ത് സിംഗപ്പൂരാണ്. ആദ്യ അഞ്ചിലെ മറ്റ് സ്ഥാനക്കാര്‍ ഇതാ: Boracay (Philippines), Oahu (Hawaii), Tokyo (Japan), New York City.

Share this news

Leave a Reply

%d bloggers like this: