ഒ.ഐ.സി.സി ഓസ്ട്രേലിയ നാഷണൽ കമ്മിറ്റി യോഗം സംഘടിപ്പിച്ചു

സിഡ്നി: ഒ.ഐ.സി.സി ഓസ്ട്രേലിയ നാഷണല്‍ കമ്മറ്റിയുടെ ആദ്യ എക്‌സിക്യൂട്ടിവ് യോഗം ഓണ്‍ലൈന്‍ വഴി സംഘടിപ്പിച്ചു. നാഷണല്‍ ഓര്‍ഗനൈസര്‍ ജിന്‍സണ്‍ കുരിയന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഒഐസിസി ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കര പിള്ള ആശംസകള്‍ അര്‍പ്പിച്ചു.

ഒ.ഐ.സി.സി ഗ്ലോബല്‍കമ്മിറ്റി ചെയര്‍മാനായി കുമ്പളത്ത് ശങ്കരപ്പിള്ള ചുമതലയേറ്റതിന് ശേഷം, കേരളാ പ്രദേശ് കോണ്‍‌ഗ്രസ് കമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരം പ്രഖ്യാപിച്ച പുതിയ ഭാരവാഹികളെ ഉള്‍പ്പെടുത്തി ഒ.ഐ.സി.സി ഓസ്ട്രേലിയയുടെ സംഘടനാ സംവിധാനം സജീവമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്.

തുടര്‍ന്ന് നടന്ന പി.ടി തോമസ് അനുസ്മരണത്തില്‍ ജിന്‍സണ്‍ കുരിയന്‍, ഒ.ഐ.സി.സി പെര്‍ത്ത് കണ്‍വീനര്‍ ഉര്‍മീസ് വാളൂരാന്‍, ജനറല്‍ കണ്‍വീനര്‍ ബൈജു ഇലഞ്ഞിക്കുടി, ഓഷ്യാന കണ്‍വീനര്‍ ജോസ് എം.ജോര്‍ജ്, ഒ.ഐ.സി.സി സിഡ്നി കണ്‍വീനര്‍ ബിനോയ് അലോസ്യസ് എന്നിവര്‍ പി.ടി യെ അനുസ്മരിച്ച് സംസാരിച്ചു.

തുടര്‍ന്ന് മെംമ്പര്‍ഷിപ്പ്, നാഷ്ണല്‍ ലീഡര്‍ഷിപ്പ് ക്യാമ്പ്, ഒ.ഐ.സി.സി ഓസ്ട്രേലിയയുടെ ഭാവി പരിപാടികളെക്കുറിച്ചുള്ള ചര്‍ച്ചയും നടന്നു.

ഉര്‍മീസ് വാളൂരാന്‍ (പെര്‍ത്ത്), ബെന്നി കണ്ണമ്പുഴ, ജിബിന്‍ തേക്കാനത്ത് (ക്യാന്‍ബറ), ആന്‍റണി മാവേലി, ജിബി കൂട്ടുങ്ങല്‍ (അഡലേഡ്), ബൈജു ഇലഞ്ഞിക്കുടി, മാമന്‍ ഫിലിപ്പ്, ജോണ്‍ പിറവം ( ബ്രിസ്ബെന്‍), ജോസ് എം.ജോര്‍ജ്, ജിജേഷ് പുത്തെന്‍വീട് (മെല്‍ബണ്‍), ജിന്‍സണ്‍ കുരിയന്‍, ബിനോയ് അലോസ്യസ്, ജോസ് വരാപ്പുഴ (സിഡ്നി), ഷാജഹാന്‍ ഐസക്ക്, സോബി ജോര്‍ജ്, പോള്‍ പനോക്കാരന്‍ (ഡര്‍വിന്‍), ജിബി ആന്‍റണി, ഷാജി ജോസഫ് (ടാസ്മാനിയ) എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു.

ഗ്ലോബല്‍ കമ്മറ്റിയുടെ അംഗീകാരത്തോടെ ഓസ്ട്രേലിയയുടെ വിവിധ പ്രദേശങ്ങളില്‍ അഡ്ഹോക്ക് കമ്മിറ്റികളും, വിപുലമായ മെംമ്പര്‍ഷിപ്പ് ക്യാംമ്പെയ്നും, നാഷ്ണല്‍ ഓര്‍ഗനൈസര്‍ ജിന്‍സണ്‍ കുരിയന്‍റെ നേതൃത്വത്തിലുള്ള കമ്മിറ്റി സംഘടിപ്പിക്കുമെന്നും ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കര പിള്ള അറിയിച്ചു.

വാര്‍ത്ത: ബൈജു ഇലഞ്ഞിക്കുടി (ജനറല്‍ കണ്‍വീനര്‍)

comments

Share this news

Leave a Reply

%d bloggers like this: