അമേരിക്കയിൽ ലാബിലേക്ക് കൊണ്ടുപോകുകയായിരുന്ന ലോറി മറിഞ്ഞ് കുരങ്ങൻ രക്ഷപ്പെട്ടു; അടുത്ത് പോകരുതെന്ന് മുന്നറിയിപ്പ്

അമേരിക്കയില്‍ 100-ഓളം മൃഗങ്ങളുമായി ലബോറട്ടറിയിലേയ്ക്ക് പോയ ലോറി മറിഞ്ഞ് കുരങ്ങന്‍ രക്ഷപ്പെട്ടു. Montour കൗണ്ടിയിലെ പെന്‍സില്‍വേനിയയിലുള്ള ഒരു ടൗണില്‍ വെള്ളിയാഴ്ചയാണ് അപകടം നടന്നത്.

ഞണ്ടുതീനി ഇനത്തില്‍ പെട്ട ഒരു കുരങ്ങനാണ് കൂട്ടില്‍ നിന്നും രക്ഷപ്പെട്ടത്. Cynomolgus എന്നാണ് ഈ കുരങ്ങുകള്‍ ലബോറട്ടറി ഭാഷയില്‍ അറിയപ്പെടുന്നത്. നാട്ടുകാര്‍ ഈ കുരങ്ങിനെ കണ്ടാല്‍ അടുത്ത് പോകുകയോ, പിടികൂടാന്‍ നോക്കുകയോ ചെയ്യരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉടന്‍ തന്നെ അടിയന്തരസഹായ നമ്പറിലേയ്ക്ക് വിളിക്കണമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

മൃഗങ്ങളെ കൊണ്ടുപോകുകയായിരുന്ന ലോറിയും, ഒരു ട്രക്കും തമ്മില്‍ കൂട്ടിയിടിച്ച് നിരവധി മൃഗങ്ങള്‍ രക്ഷപ്പെട്ടെങ്കിലും കുരങ്ങനൊഴികെ എല്ലാത്തിനെയും വൈകാതെ തന്നെ പിടികൂടാന്‍ സാധിച്ചിരുന്നു.

അതേസമയം എന്ത് തരത്തിലുള്ള പരീക്ഷണമാണ് കുരങ്ങിനെ വച്ച് ലാബില്‍ നടത്തുന്നതെന്ന് ലാബ് അധികൃതര്‍ വ്യക്തമാക്കിയില്ല. സാധാരണയായി ആരോഗ്യസംബന്ധമായ പരീക്ഷണങ്ങള്‍ക്കാണ് cynomolgus കുരങ്ങുകളെ ഉപയോഗിക്കുന്നത്.

കുരങ്ങിനെ കണ്ടെത്താന്‍ തെരച്ചില്‍ തുടരുകയാണ്.

Share this news

Leave a Reply

%d bloggers like this: