കെറിയിൽ കാട്ടുമാനിന്റെ ആക്രമണത്തിൽ സ്ത്രീക്ക് പരിക്ക്; എയർ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു

കൗണ്ടി കെറിയില്‍ കാട്ടുമാനിന്റെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീയെ എയര്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. ശനിയാഴ്ച ഉച്ചയോടെ MacGillycuddy’s Reeks-ലെ Killorglin-ലുള്ള താഴ് വര പ്രദേശമായ Glencar-ലാണ് സംഭവം. തന്റെ വീട്ടുമുറ്റത്ത് മാനിന്റെ ആക്രമണം നേരിട്ട മദ്ധ്യവയസ്‌കയായ സ്ത്രീ രക്ഷയ്ക്കായി ബഹളം വച്ചതോടെ അയല്‍ക്കാര്‍ ഓടിയെത്തുകയായിരുന്നു.

പ്രദേശത്ത് സ്ഥിരമായി കാണാറുള്ള ആണ്‍ മാനാണ് സ്ത്രീയെ ആക്രമിച്ചത്. മനുഷ്യരെ പേടിയില്ലാത്ത ഈ മാന്‍ വീടുകളിലും മറ്റും ഭക്ഷണത്തിനായി എത്തുന്നത് സ്ഥിരം കാഴ്ചയാണെന്ന് നാട്ടുകാര്‍ പറയുന്നു.

എയര്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ച സ്ത്രീയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് കരുതുന്നത്. വാരിയെല്ലിലെ ഒടിവ് അടക്കമുള്ള പരിക്കുകളാണ് ഇവര്‍ക്കുള്ളത്.

സംഭവത്തെത്തുടര്‍ന്ന് പരിശീലനം ലഭിച്ച വേട്ടക്കാരനെ പ്രദേശത്ത് നിയോഗിക്കുകയും, മാനിനെ പിടികൂടുകയും ചെയ്തു. ഇതിനെ കാട്ടില്‍ വിടാനാണ് സാധ്യത.

Share this news

Leave a Reply

%d bloggers like this: