ഗാർഡ പട്രോൾ കാറും മറ്റൊരു കാറും കൂട്ടിയിടിച്ചു; രണ്ട് ഗാർഡ ഉദ്യോഗസ്ഥരടക്കം അഞ്ച് പേർക്ക് പരിക്ക്

ഗാര്‍ഡ പട്രോള്‍ കാറും, മറ്റൊരു കാറും കൂട്ടിയിടിച്ച് രണ്ട് ഗാര്‍ഡ ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്. Dundalk-ല്‍ ഞായറാഴ്ച പുലര്‍ച്ചെ 4.30-ഓടെയായിരുന്നു സംഭവം.

അപകടരമായ രീതിയില്‍ പോകുകയായിരുന്ന ഒരു കാര്‍ നിര്‍ത്താന്‍ ഗാര്‍ഡ കൈകാണിച്ചെങ്കിലും ഈ കാര്‍ നിര്‍ത്താതെ പോയതാണ് സംഭവങ്ങളുടെ തുടക്കമെന്ന് ഗാര്‍ഡ പറയുന്നു. തുടര്‍ന്ന് ഗാര്‍ഡ പട്രോള്‍ കാര്‍ ഈ കാറിനെ പിന്തുടരാനാരംഭിച്ചു. ഒടുവില്‍ Redcow പ്രദേശത്ത് വച്ച് ഈ കാര്‍ മറ്റൊരു പട്രോള്‍ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തില്‍ രണ്ട് ഗാര്‍ഡ ഉദ്യോഗസ്ഥര്‍ക്ക് പുറമെ അടുത്ത കാറിലെ യാത്രക്കാരായ രണ്ട് സ്ത്രീകളെയും, ഒരു പുരുഷനെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

സംഭവത്തില്‍ 20-ലേറെ പ്രായമുള്ള ഒരു പുരുഷനെ അറസ്റ്റ് ചെയ്തതായും ഗാര്‍ഡ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: