അയർലണ്ടിൽ വൃത്തിഹീനമായി ഭക്ഷണം വിൽപ്പന നടത്തിയതിന് അഞ്ച് സ്ഥാപനങ്ങൾക്ക് അടച്ചുപൂട്ടൽ നോട്ടീസ്

വൃത്തിഹീനമായും, സുരക്ഷിതമല്ലാതെയും ഭക്ഷണം ഉണ്ടാക്കുകയും, വില്‍പ്പന നടത്തുകയും ചെയ്തതിന്റെ പേരില്‍ ഇന്ത്യന്‍ കഫേ അടക്കം അഞ്ച് സ്ഥാപനങ്ങള്‍ക്ക് അടച്ചുപൂട്ടല്‍ നോട്ടീസ് നല്‍കി Food Safety Authority of Ireland (FSAI). ഇതിന് പുറമെ ഒരു സ്ഥാപനത്തിന് നിരോധന ഉത്തരവും നല്‍കിയിട്ടുണ്ട്. Dublin, Meath, Waterford, Wexford, Offaly എന്നിവിടങ്ങളിലാണ് ഈ സ്ഥാപനങ്ങള്‍.

സ്ഥാപനത്തില്‍ എലിക്കാഷ്ഠം കണ്ടെത്തുക, നിര്‍മ്മാര്‍ജ്ജനം ചെയ്യാതെ കിടക്കുന്ന ഭക്ഷണമാലിന്യങ്ങള്‍ ഉണ്ടായിരിക്കുക, പൈപ്പുകള്‍ പൊട്ടിക്കിടക്കുക, സ്ഥാപനം വൃത്തിയായി സൂക്ഷിക്കാതിരിക്കുകയും, കൃത്യമായി അണുനാശനം നടത്താത്തിരിക്കുകയും ചെയ്യുക തുടങ്ങിയ കാരണങ്ങളാണ് നടപടികളിലേയ്ക്ക് നയിച്ചത്.

നോട്ടീസ് നല്‍കപ്പെട്ട സ്ഥാപനങ്ങളുടെ പട്ടിക ചുവടെ:

  1. Treacys Hotel (Closed area: The main kitchen and upstairs ancillary storage areas and staff facilities), 1 The Quay, Waterford
  2. Feng Yuan Meats, Rear of 8 Meath Street, Dublin 8
  3. Hu Botanicals Ltd (All of the business, its establishments, holdings or other premises (including Aughadreena, Stradone, Co. Cavan) and all social media platforms operated by or on behalf of Hu Botanicals Ltd.), Out Offices, Balsoon Bective, Navan, Meath
  4. Kiely’s Centra, Rosslare Road, Killinick, Wexford
  5. Café India, Patricks Court, Patricks Street, Tullamore, Offaly

Olivia’s Food, 380 South Circular, Dublin 8 സ്ഥാപനത്തിന് നിരോധന ഉത്തരവും നല്‍കി.

Share this news

Leave a Reply

%d bloggers like this: